റോഡരികിലെ മരങ്ങള്‍ നീക്കാന്‍ നടപടിയില്ല; ജലനിധിപദ്ധതി പൂര്‍ത്തീകരണം വൈകുന്നു

0
16
തരുവണ ഏഴാം മൈലില്‍ റോഡരികില്‍ മുറിച്ചിട്ടിരിക്കുന്ന വന്‍ മരം

മാനന്തവാടി:കനത്ത വരള്‍ച്ച പടിവാതില്‍ക്കലെത്തി നില്‍ക്കെ വെള്ളമുണ്ട പഞ്ചായത്തിലെ 600 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ജലനിധിപദ്ധതി പൂര്‍ത്തീകരണം അനന്തമായി നീളുന്നു.റോഡരികില്‍ വന്‍ മരങ്ങള്‍ മാസങ്ങളായി മുറിച്ചു കൂട്ടിയിട്ടിരിക്കുന്നത് കാരണം പൈപ്പിടല്‍ പ്രവൃത്തി നാടത്താനാവാത്തതാണ് പദ്ധതി പൂര്‍ത്തീകരണത്തിന് തടസ്സമായിരിക്കുന്നത്.മരം നീക്കം ചെയ്യാനായി നിരവധി തവണ മരം ടെണ്ടറെടുത്തയാളോടും അധികൃതരോടും നാട്ടുകാരും പഞ്ചായത് അധികതരും ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ റോഡരികില്‍ വെച്ച് തന്നെ മരം വില്‍പ്പന നടത്തുന്നതിനായി കൂട്ടിയിടുകയാണ് ടെണ്ടറടുത്തയാള്‍ ചെയ്തത്.കക്കടവ് പുഴയില്‍ നിന്നും വെള്ളം ശേഖരിച്ച് മഴുവന്നൂര്‍ കുന്നിലെ ടാങ്കിലെത്തിച്ച് പഞ്ചായത്തിലെ 600 ഓളം കുടുംബങ്ങളില്‍ വെള്ളമെത്തിക്കുന്ന പദ്ധതിയുെട പ്രവൃത്തികള്‍ ആരംഭിച്ചിട്ട് നാല് വര്‍ഷത്തോളമായി പലകാരണങ്ങലാല്‍ പൂര്‍ത്തീകരണം വൈകുകയായിരുന്നു.ഒന്നര വര്‍ഷം മുമ്പ് നവീകരണ പ്രവൃത്തി ആരംഭിച്ച തരുവണ-മക്കിയാട് റോഡരികിലെ മരം മുറിക്കാന്‍ മൂന്ന് മാസം മുമ്പാണ് പൊതുമരാമത് വകുപ്പ് ടെണ്ടര്‍ ചെയ്തു നല്‍കിയത്.മരങ്ങള്‍ ഒരു മാസത്തിനകം മുറിച്ച് നീക്കി ഗതാഗതതടസ്സമില്ലാത്ത വിധം റോഡരിക് മാറ്റണമെന്നതാണ് വ്യവസ്ഥഎന്നാല്‍ കരാര്‍ ഏറ്റെടുത്തയാള്‍ ഇപ്പോഴും മരം മുറി പൂര്‍ത്തിയാക്കിയിട്ടില്ല.മരം മുറിക്കാനായി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചെടുത്ത കുഴികള്‍ പലയിടത്തും അതേപോലെ അവശേഷിപ്പിച്ചിരിക്കുയാണ്.ചിലയിടങ്ങളില്‍ മരങ്ങള്‍ അപകടകരമാം വിധം റോഡിലേക്ക് തള്ളി നില്‍ക്കുകയാണ്.റോഡ് പണിയില്‍ കരാറുകാരന്‍ കാണിക്കുന്ന അനാസ്ഥയെ കവച്ചു വെക്കുന്ന വിധത്തിലാണ് മരം മുറി കരാറെടുത്തയാളും നടത്തുന്നത്. ഇതിനെ നിയമപരമായി നേരിടാന്‍ പൊതുമരാമത് വകുപ്പും തയ്യാറാവുന്നില്ല.ഇതോടെ റോഡരികിലെ അപകടങ്ങള്‍ക്ക് പുറമെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനും മരവും മരത്തിന്റെ പിഴുത് മാറ്റേണ്ട കുറ്റി തടസ്സമായിരിക്കുഗകയാണ്.ഗുണഭോകൃത് വിഹിതം അടച്ച് വീട്ടുമുറ്റത്തിട്ടിരിക്കുന്ന പൈപ്പുകളില്‍ വെള്ളമെത്തുന്നതും കാത്തിരിക്കുക്കുകയാണ

 

LEAVE A REPLY

Please enter your comment!
Please enter your name here