സര്‍വ്വേ നടപടിപൂര്‍ത്തിയായില്ല;മാനന്തവാടി കൈതക്കല്‍ റോഡ് പ്രവര്‍ത്തികള്‍ അനിശ്ചിതമായി നീളാന്‍ സാധ്യത

0
14
മാനന്തവാടി കൈതക്കല്‍ റോഡ്

മാനന്തവാടി: സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥലം വിട്ട് കൊടുക്കാത്തതിനാല്‍ തന്നെ ജില്ലയിലെ പ്രധാന റോഡായി മാറേണ്ട മാനന്തവാടി-കൈതക്കല്‍ റോഡ് പ്രവര്‍ത്തികള്‍ കാലാവധി കഴിഞ്ഞും നീണ്ട് പോകാന്‍ സാധ്യത.
കിഫ്ബി ധനസഹായത്തോടെ 45.5 കോടി രൂപ ചിലവഴിച്ച് 10.415 കീലോ മീറ്റര്‍ ദുരമുള്ള റോഡാണ് 12 മീറ്റര്‍ വീതിയില്‍ പൂര്‍ണ്ണമായും നവീകരിക്കുന്നത്.കരാറുകാരനുമായി എ ഗ്രിമെന്റ് വെക്കുമ്പോള്‍ തന്നെ വീതീ കുട്ടുന്നതിന് ആവശ്യമായ സ്ഥലം പൊതുമരാമത്ത് വകുപ്പ് വീട്ട് നല്‍കണം. ജനുവരിയില്‍ എഗ്രിമെന്റ് വെക്കുകയും പ്രവര്‍ത്തികള്‍ ആരംഭിക്കുകയും ചെയ്‌തെങ്കിലും നാളിതുവരെയായി 1500 മീറ്റര്‍ മാത്രമാണ് വിട്ട് നല്‍കിയത്.7 മീറ്റര്‍ വീതിയില്‍ ബിഎം- ബിസിയിലാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്.കുടാതെ ആദ്യത്തെ കിലോമീറ്ററില്‍ ഡ്രൈനേജ്, ഇന്റര്‍ലോക്ക് ഫുട്പാത്ത്, കേബിള്‍ ഡബുകള്‍, പുതുതായി 8 കല്‍വര്‍ട്ടുകള്‍, നിലവിലുള്ള കല്‍വര്‍ട്ടുകള്‍ വീതീ കൂട്ടല്‍, ആവശ്യമായ സ്ഥലങ്ങളില്‍ സൈഡ് കെട്ടും ഡ്രൈനേജും, ബസ്‌ബേ,75 ഓളം തെരുവ് വിളക്കുകള്‍ എന്നിവയെല്ലാമാണ് പ്രവര്‍ത്തികളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ സ്ഥലം വിട്ട് നല്‍കാത്തത് കൊണ്ട് വള്ളിയൂര്‍ക്കാവ് അമ്പല പരിസരത്ത് മാത്രമാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്.പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ നിര്‍മ്മാണ സാമഗ്രികള്‍ എല്ലാം തന്നെ എത്തിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തികള്‍ ഇഴഞ്ഞ് നീങ്ങുകയാണ്.കരാറുകാര്‍ തങ്ങളുടെ തായ രീതീയില്‍ സര്‍വ്വേ നടത്തി പ്രവര്‍ത്തികള്‍ നടത്തേണ്ട സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് സര്‍വ്വേ നടത്തി ഔദോഗികമായി സ്ഥലം അടയാളപ്പെടുത്തി നല്‍കാത്തതാണ് പ്രവര്‍ത്തികള്‍ക്ക് തടസ്സമാകുന്നത്.
2019 ജനുവരിയില്‍ ആരംഭിച്ച് 2021 ജനുവരിയില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് ഷെഡ്യുളിലുള്ളത്. എന്നാല്‍ രണ്ടര മാസം പിന്നിട്ടിട്ടും സ്ഥലം വിട്ട് കൊടുക്കല്‍ പോലും പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തികള്‍ അനിശ്ചിതമായി നീണ്ടേക്കാം. കാല വര്‍ഷം കൂടി ആരംഭിക്കുന്ന തൊടെ പ്രവര്‍ത്തികള്‍ നിര്‍ത്തി വെക്കേണ്ടി വരും. കരാറുകാരന്റ്തല്ലാത്ത കാരണങ്ങളാല്‍ പ്രവര്‍ത്തികള്‍ വൈകിയാല്‍ കരാറുകാരന് നഷ്ട്ട പരിഹാരവും നല്‍കേണ്ടി വരും.സര്‍വ്വേ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് സ്ഥലം വിട്ട് നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here