പാലക്കുഴിയില്‍ പുലിയിറങ്ങി; ആടിനെ കൊന്നു

0
14

വടക്കഞ്ചേരി: പാലക്കുഴിയില്‍ പുലിയിറങ്ങി ആടിനെ കൊന്നു. ഇന്നലെ രാത്രി പാലക്കുഴി പുത്തന്‍വീട്ടില്‍ മനോജിന്റെ 2 ആടുകളെ പുലി പിടിച്ചു. ഒന്നിനെ കൊന്നു. ഒരെണ്ണം പരുക്കുകളോടെ രക്ഷപ്പെട്ടു.
ശബ്ദം കേട്ടു വീട്ടുകാര്‍ ഉണര്‍ന്നു വീട്ടുകാര്‍ ബഹളം വച്ചതോടെ പുലി ആടുകളെ ഉപേക്ഷിച്ചു കാട്ടിലേക്ക് ഓടി. പാലക്കുഴി, വിലങ്ങന്‍പാറ, പിസിആര്‍, പിസിഎം, പുല്ലമ്പരുത, കണച്ചിപ്പരുത, പിട്ടുക്കാരിക്കുളമ്പ് എന്നിവിടങ്ങളില്‍ കാട്ടാനശല്യവും രൂക്ഷമായതായി കര്‍ഷകര്‍ പറ!ഞ്ഞു.
മലയോരത്ത് റബര്‍ തോട്ടങ്ങള്‍ മുറിച്ചു റീപ്ലാന്റ് ചെയ്യുന്നതിനോടൊപ്പം പൈനാപ്പിള്‍ കൃഷി വ്യാപകമായതോടെ ആനകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാന്‍ കാരണമായിട്ടുണ്ട്.
ചക്ക പഴുത്തു തുടങ്ങിയതോടെ ആന ശല്യം കൂടുമെന്ന ഭീതിയിലാണു നാട്ടുകാര്‍. ആനയ്ക്കുപുറമേ കുരങ്ങ് ശല്യവും രൂക്ഷമായി. കുരങ്ങിന്‍കൂട്ടം സ്ഥിരമായി കൃഷി നശിപ്പിക്കുന്നു.വന്യമൃഗ ശല്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗം മഞ്ജുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡനും പീച്ചി
റേ!ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്കും നിവേദനം നല്‍കി. പ്രദേശത്തെ നാനൂറോളം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും എംഎല്‍എ ക്കും പീച്ചി, നെന്മാറ ഡിഎഫ്ഒമാര്‍ക്കും തൃശൂര്‍, പാലക്കാട് കലക്ടര്‍മാര്‍ക്കും നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here