പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഉപഹാരമായി കൂത്താളി എയുപിയില്‍ഓര്‍മ്മ കവാടം ഒരുങ്ങുന്നു

0
3
കൂത്താളി എയുപിയില്‍പൂര്‍വ്വ വിദ്യര്‍ത്ഥികളുടെ ഉപഹാരമായി
നിര്‍മ്മിക്കുന്ന ഓര്‍മ്മ കവാടം

പേരാമ്പ്ര : കൂത്താളി എയുപി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഓര്‍മ്മ കൂട്ടിന്റെ ഉപഹാരമായി സ്‌കൂളിന് മുന്നില്‍കവാടം ഒരുങ്ങുന്നു. ഏകദേശം മൂന്നു ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഗെറ്റിന് നാല്മീറ്ററില്‍ അധികം ഉയരവും അഞ്ചു മീറ്ററില്‍ അധികം വീതിയും ഉണ്ട്. പ്രവേശന മാരഗത്തിനു മുകളില്‍ ഇരുമ്പ് കമാനവും മുകളില്‍എസിപി ഡിസൈനില്‍ക്ലോക്ക് ടവറും സ്ഥാപിച്ചിരിക്കുന്നു. ജില്ലയില്‍ചുരുക്കം ചില സ്‌കൂളുകളില്‍ മാത്രമേ ഇത്തരം ഗേറ്റ് സ്ഥാപിച്ചിട്ടുള്ളുവെന്നു ഡിസൈന്‍ചെയ്ത ഒ.വി. രാജേഷ് പറഞ്ഞു. കൊയിലാണ്ടി താലൂക്ക് ലേബര്‍കോണ്‍ട്രാക്ട് കോ. ഓപറേറ്റിവ് സൊസൈറ്റി ആണ് നിമ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തിയത്. വിദ്യാര്‍ഥികളെ സഹായിക്കുന്ന എജ്യൂ കെയര്‍പോലുള്ള വിവിധ പ്രൊജക്ടുകള്‍ ഏറ്റെടുത്തുകൊണ്ടു നിര്‍ധനരായ പഠന മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സഹായം ഉള്‍പ്പെടെയുള്ള സംരഭങ്ങള്‍ക്ക് പുറമേയാണ് ഈ കവാട സമര്‍പ്പണം. മാര്‍ച്ച് 17ന് സ്‌കൂളിന്റെ 95ാവാര്‍ഷികവും ഗേറ്റ് സമര്‍പ്പണവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും അധ്യാപകര്‍ക്ക്യാത്രയായപ്പും നടത്തപ്പെടും

 

LEAVE A REPLY

Please enter your comment!
Please enter your name here