ബൈക്ക് റേസിങ്ങില്‍ മിന്നി പാലക്കാട്

0
19

പാലക്കാട്: പരിശീലനത്തിനിടെ പരുക്കേറ്റ വിരലുമായി മത്സരിച്ച മലയാളിക്കു ചെന്നൈയില്‍ നടന്ന ഓള്‍ ഇന്ത്യ എന്‍ട്യൂറന്‍സ് ബൈക്ക് റേസിങ് ചാംപ്യന്‍ഷിപ്പില്‍ 3ാം സ്ഥാനം.
പാലക്കാട് ന്യൂ സിവില്‍ നഗര്‍ സൈന്‍ അപ്പാര്‍ട്‌മെന്റില്‍ ശകുന്തളയുടെ മകന്‍ വി.എം.അക്ഷയ് ആണു വിജയം നേടിയത്. സ്പാര്‍ക് റൈസിങ് ചെന്നൈയ്ക്കു വേണ്ടി ഇന്‍ സ്‌റ്റോക് അപ് ടു 165 സിസി കാറ്റഗറിയിലാണു മത്സരിച്ചത്. മികച്ച വിജയത്തോടെ അക്ഷയ് ഇനി കോയമ്പത്തൂര്‍ കരി മോട്ടോര്‍ സ്‌പോര്‍ട്‌സില്‍ ജൂണില്‍ നടക്കുന്ന ദേശീയ മോട്ടോര്‍ റൈസിങ് ചാംപ്യന്‍ഷില്‍ പങ്കെടുക്കും.
ദേശീയ മോട്ടോര്‍ റൈസിങ് ചാംപ്യന്‍ഷിപ്പില്‍ മുന്‍ വര്‍ഷം ടോപ് 5ല്‍ ഇടം നേടിയ താരത്തിന്റെ ലക്ഷ്യം ഒന്നാം സ്ഥാനമാണ്. മെക്കാനിക്കില്‍ ഡിപ്ലോമ ധാരിയാണ് അക്ഷയ്.

LEAVE A REPLY

Please enter your comment!
Please enter your name here