വിത്ത് സംരക്ഷണത്തിന് വയനാട്ടില്‍ കമ്മ്യൂണിറ്റി ജീന്‍ ബാങ്ക് തുടങ്ങുമെന്ന്:ഡോ:കെ ജോസഫ് ജോണ്‍

0
18

കല്‍പ്പറ്റ:വിത്ത് സംരക്ഷണത്തിന് വയനാട്ടില്‍ എല്ലാ പഞ്ചായത്തിലും കമ്മ്യൂണിറ്റി ജീന്‍ ബാങ്ക് തുടങ്ങുമെന്ന് എന്‍ ബി പി ജി ആര്‍പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ: കെ ജോസഫ് ജോണ്‍ പറഞ്ഞു.കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രാദേശിക ഭരണകൂടങ്ങളുടെയും കര്‍ഷകരുടെയും സഹകരണത്തോടെയായിരിക്കും കമ്മ്യൂണിറ്റി ജീന്‍ ബാങ്ക് ആരംഭിക്കുക.പുത്തൂര്‍ വയല്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തില്‍ ഇതിനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.
ദേശീയ ജനിതക ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രത്തിന്റെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ ട്രൈബല്‍ സബ് പ്ലാനിന്റെ ഭാഗമായി നടത്തുന്ന വിത്ത് സംരംക്ഷണ പരിപാടി ഞായറാഴ്ച വയനാട് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നടക്കും. ബത്തേരി,അമ്പലവയല്‍ ,അത്തി കൊല്ലി എന്നിവിടങ്ങളിലാണ് പരിപാടിയെന്ന് നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് തൃശൂര്‍ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.കെജോസഫ് ജോണ്‍ പറഞ്ഞു.വിത്തും ഉപകരണങ്ങളും അടങ്ങിയ കിറ്റ് സൗജന്യമായി പട്ടികവര്‍ഗകാര്‍ക്ക് നല്‍കും.പ്രളയത്തെ അതി ജീവിച്ച 15 ഇനം നെല്‍വിത്തുകള്‍ കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ടന്നും ഇതില്‍ ഭൂരി ഭാഗവും വയനാട്ടിലാണന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍.ഇപ്പോള്‍ 160 ഇനം ചീരയിലും 64 ഇനം വെള്ളരി വര്‍ഗ്ഗത്തിലും ഗവേഷണം നടന്നു വരുന്നുണ്ടെന്ന് ശാസ്ത്രജ്ഞ ഡോ: സുമ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്നവിത്തിനങ്ങള്‍ കര്‍ഷകര്‍ സംരക്ഷിക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചു. തൃശൂര്‍ കേന്ദ്രത്തില്‍ സംരക്ഷിച്ചു വരുന്ന കയ്പില്ലാത്ത പാവക്ക യുടെ വിത്ത് കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. ഗന്റോല എന്ന ഈ പാവക്കക്ക് കിലോക്ക് 200 രൂപ മുതല്‍ വില ലഭിക്കും.കര്‍ണാടകയിലെ ഗോണി കുപ്പയില്‍ കര്‍ഷകര്‍ ധാരാളമായി കൃഷി ചെയ്യുന്ന ഇതിന് വയനാട്ടില്‍ അനന്തസാധ്യത ഉണ്ടെന്ന് ഡോ: ജോസഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here