വ്യാജ ചെക്ക് നല്‍കി പത്തോളം സ്‌കൂട്ടര്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

0
14

കോഴിക്കോട്: ഒഎന്‍ല്‍എക്‌സലൂടെ സ്‌കൂട്ടറുകള്‍ ഓണ്‍ലൈന്‍ ചാറ്റ് ചെയ്ത് പാര്‍ട്ടിയുമായി നേരില്‍ കണ്ട് വില ഉറപ്പിച്ച് വാങ്ങിയശേഷം പണം നല്‍കാതെ മുങ്ങുന്ന പ്രതിപിടിയില്‍ പോണ്ടിച്ചേരി സ്വദേശി രമേശി (39)നെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയുടെ പരാതിയില്‍ കസബ എസ്‌ഐ കെ.വി.സ്മിതേഷ്, സൗത്ത് അസിസ്റ്റന്റ് കമീഷണര്‍ എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍്‌നനാണ് ഇയാളെ പിടികൂടിയത്.ആവശ്യക്കാരനെന്ന പേരില്‍ വേഷം മാറിയെത്തിയ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്താണ് ഇയാളെ വലയിലാക്കിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പത്തോളം സ്‌കൂട്ടര്‍ തട്ടിപ്പ് നടത്തിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഒഎല്‍എക്‌സ് എന്ന ഓണ്‍ലൈന്‍ വ്യാപാര ആപ്പില്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ള സ്‌കൂട്ടറുകള്‍ പാര്‍ട്ടി പറയുന്ന പണത്തിനുതന്നെ ഏഗ്രിമെന്റ് ചെയ്ത് പാര്‍ട്ടിയുടെ വീട്ടില്‍ നേരിട്ടെത്തി വാഹനത്തിന്റെ പേപ്പറുകള്‍ വാങ്ങി തൊട്ടടുത്ത ബാങ്കില്‍ കയറി ചെക്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ആക്കും എന്ന് വിശ്വസിപ്പിച്ച് ബാങ്കിന്റെ വ്യാജസീല്‍ ചെയ്ത സ്ലിപ്പ് കൊടുക്കും. പിന്നീട് വില്‍പ്പന പത്രവും എന്‍ഒസിയും കൈവശപ്പെടുത്തി വാഹനവുമായി മുങ്ങുകയാണ് ഇയാളുടെ രീതി. ശേഷം വാഹനം യുസ്ഡ് ബൈക്ക് ഷോറൂമുകളില്‍ കൊണ്ടുപോയി വില്‍പ്പന നടത്തും.
്അന്യസംസ്ഥാനത്തും ഇയാള്‍ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരിച്ചു നല്‍കുമെന്ന് പോലീസ് അറിയിച്ചു. ക്രൈംസ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹന്‍ദാസ്, കെ.അബ്ദുല്‍ റഹ്മാന്‍, ഇ.മനോജ്, രണ്ട്ദീര്‍, രമേശ്ബാബു, സി.കെ.സുജിത്, പി.ഷാഫി, കസബ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ദിനേശന്‍, പോലീസുകാരായ ഷിറില്‍രാജ്, രാജേഷ്, കോഴിക്കോട് സൈബര്‍ സെല്ലിലെ ശ്രീജിത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here