ആനാപ്പുഴ അര്‍ബന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് ദേശീയാംഗീകാരം

0
11

തൃശൂര്‍: ആധുനിക ചികിത്സാ രംഗത്ത് മികച്ച ഗുണനിലവാരം പുലര്‍ത്തിയതിന് കൊടുങ്ങല്ലൂര്‍ ആനാപ്പുഴ അര്‍ബന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് ദേശീയാംഗീകാരം.
ഈ രീതിയില്‍ ദേശീയ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ അര്‍ബന്‍ ഹെല്‍ത്ത് സെന്ററായി ആനാപ്പുഴ അര്‍ബര്‍ പ്രാഥമികാരോഗ്യകേന്ദ്രം.
ആരോഗ്യ കേന്ദ്രത്തിന്റെ ചികിത്സാ പരിശോധന രംഗങ്ങളിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്‍മ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരത്തിന് അര്‍ഹത ലഭിച്ചത്. ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മാത്രമാണ് ഇതേ രീതിയിലുള്ള അംഗീകാരം മുമ്പ് ലഭിച്ചിട്ടുള്ളത്.
രോഗീ സൗഹൃദ അന്തരീക്ഷം, ശുചിത്വം, മരുന്നുകളുടെയും പരിശോധനകളുടെയും ലഭ്യത, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, രോഗികളുടെ സംതൃപ്തി, ജനറല്‍ ക്ലിനിക്, ഫാര്‍മസി, തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ വിലയിരുത്തി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ദേശീയ ആരോഗ്യ മിഷന്‍ നിയോഗിച്ച പാനലിലെ വിദഗ്ദ്ധര്‍ ആശുപത്രി സന്ദര്‍ശിച്ചത്. 2018 ഡിസം 4,5 തിയതികളിലായാണ് വിലയിരുത്തല്‍ നടത്തിയത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി മനോജ് ജലാനി, സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് അയച്ച കത്തിലാണ് ദേശീയ അംഗീകാരം കിട്ടിയതില്‍ അഭിനന്ദനം അറിയിച്ചിട്ടുള്ളതെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍ അറിയിച്ചു.
ആനാപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഈ ആരോഗ്യ കേന്ദ്രത്തില്‍ രണ്ട് ഡോക്ടര്‍മാരും ഒരു ഇ.എന്‍.ടി. സ്‌പെഷ്യലിസ്‌ററും ഉള്‍പ്പെടെ 16 ജീവനക്കാരാണുള്ളത്. മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും. പ്രതിദിനം 200 ല്‍ പരം രോഗികളാണ് ഓ.പി.യില്‍ എത്തുന്നത്.
ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഇവിടെ ലഭ്യമാണ്. നഗരസഭ ചെയര്‍മാന്‍ കെ ആര്‍ജൈത്രന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ രാമനാഥന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷീല രാജ് കമല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആദര്‍ശ് എന്നിവരുടെ നേതൃത്വത്തിലുള്ള ആശുപത്രി മേനേജ്‌മെന്റ്
കമ്മിറ്റിയുടെയും നഗരസഭയുടെയും നേതൃത്വപരമായ ഇടപെടലുകള്‍ ഈ അംഗീകാരത്തിന് കാരണമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here