മാവോ സാന്നിധ്യമുള്ള മേഖലകളില്‍ പരിശോധന ശക്തമാക്കി

0
3

ഉസ്മാന്‍ അഞ്ചുകുന്ന്

കല്‍പ്പറ്റ: മാവോവാദികള്‍ക്കായി ജില്ലയിലെ വനാന്തര്‍ഭാഗങ്ങളില്‍ പരിശോധന ശക്തമാക്കി.നേരത്തെ മാവോവാദി സാന്നിധ്യമുണ്ടായിരുന്നതും നാല് വര്‍ഷം മുമ്പ് എറ്റുമുട്ടല്‍ നടന്നതുമായ തൊണ്ടര്‍നാട് -നിരവില്‍പ്പുഴ-പക്രംന്തളം ഭാഗങ്ങളിലും നേരത്തെ തമ്പടിച്ച് ലഘുലേഖകള്‍ വിതരണം ചെയ്ത തലപ്പുഴ പേരിയ തിരുനെല്ലി, ബാണാസുരന്‍മല, നിലമ്പൂര്‍ മേഖലയോട് ചേര്‍ന്ന മുണ്ടക്കൈ വ്‌നമേഖലകള്‍ തിരുനെല്ലി ബ്രഹ്മഗിരി വനമേഖലകള്‍ എന്നീ ഭാഗങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് – പോലീസ് സംഘം ശക്തമായ പരിശോധനകള്‍ നടത്തിവരികയാണ്.ഓപ്പറേഷന്‍ അനാക്കോണ്ടയുടെ ഭാഗമായാണ് പുതിയ സാഹചര്യത്തില്‍ അരിച്ചുപെറുക്കി പരിശോധന നടത്തുന്നത്.
ഒരു പ്രത്യാക്രമണം പ്രതീക്ഷിക്കുന്നതിനാല്‍ കരുതലോടെയാണ് പോലീസ് നീക്കം കൊല്ലപ്പെട്ട മാവോയിസ്റ്റില്‍ നിന്നും ബോംബുണ്ടാക്കാനുള്ള ഡിറ്റനേറ്റര്‍ കൂടി പിടികൂടിയതോടെ വന്‍ സ്ഫോടക വസ്തുതുക്കളടക്കം മാവോവാദികളുടെ കൈവശമുണ്ടെന്ന അനുമാനത്തിലാണ് പോലീസ
വയനാട്ടില്‍ ശക്തമായ സാനിധ്യമുള്ള കബനീ ദളത്തിന്റെ ചുമതലയായിരുന്നു കൊല്ലപ്പെട്ട ജലീലിന്.
പരിക്കേറ്റത് ദക്ഷിണേന്ത്യയിലെ മാവോവാദി ഗ്രൂപ്പിലെ സജീവ സാന്നിധ്യമായ ചന്ദ്രുവാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമായി നടക്കുന്നുണ്ട്.
വയനാട്ടിലെ മാവോയിസ്റ്റുകള്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നത് നിലമ്പൂര്‍ മേഖലകളില്‍ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ഭാഗത്ത് കള്ളത്തോക്ക് നിര്‍മ്മിച്ച് നല്‍കുന്നവരെ ചുറ്റിപറ്റിയും അന്വേഷണം നടക്കുന്നുണ്ട്.
നാടുകാണി ദളത്തിന്റെ ചുമതലയുള്ള സി.പി മൊയ്തീന്‍ വഴിയാണ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തുന്നതെന്നാണ് അനുമാനം. നിലമ്പൂര്‍ വനമേഖലകളിലും പരിശോധന ശകതമാണ്.
പോലീസില്‍ കൂടുതല്‍ ആക്രമണ സ്വഭാവമുള്ളവരെയാണ് തണ്ടര്‍ബോള്‍ട്ടിനെ കൂടാതെ ഓപ്പറേഷന്‍ അനാകോണ്ട സ്‌ക്വാഡില്‍ നിയമിച്ചിരിക്കുന്നത്.
ഇതിനിടെ ജലീലിന്റെ മരണത്തോടെ മാവോയിസ്റ്റുകള്‍ തീര്‍ത്തും സര്‍ക്കാര്‍ വിരുദ്ധ സമീപനങ്ങളുമായി രംഗത്തിറങ്ങാനുള്ള സാധ്യതയും പോലീസ് മുന്നില്‍ കാണുന്നുണ്ട്.
വയനാട്ടിലെ ഗോത്രവര്‍ഗ്ഗ മേഖലകള്‍ കേന്ദ്രീകരിച്ച് മാവോവാദി ആശയങ്ങള്‍ പ്രചരിപ്പിക്കാനും ഭരണകൂട സംവിധാനങ്ങള്‍ക്കെതിരെ ആയുധമെടുത്ത് പോരാടാനുമാണ് കൂടുതല്‍ പേരെയും സി.പിഐ എം എല്‍ മാവോയിസ്റ്റ്റ്റ് അഖിലേന്ത്യാ കമ്മിറ്റി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചിരിക്കുന്നത്. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മൂന്ന് പ്രമുഖ നേതാക്കളെയാണ് സംഘടനക്ക് നഷ്ടമായിരിക്കുന്നത്.നിലമ്പൂര്‍ ഏറ്റുമുട്ടലിലെ രണ്ട് മരണവും ലക്കിടിയി വെടിവെപ്പിലെ ജലീലിന്റെ മരണവും.ഈ നഷ്ടങ്ങള്‍ ദേശീയ നേത്യത്യത്തെ കാര്യമായി തന്നെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ നഷ്ടങ്ങള്‍ക്ക് പ്രതികാരം ചെയ്യാതിരിക്കില്ലെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് കേന്ദ്രങ്ങളും നല്‍കുന്ന മുന്നറിയിപ്പ് .അതു കൊണ്ട് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പോലീസ് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here