വിഴിഞ്ഞം തീരത്ത് ദുരൂഹത പടര്‍ത്തി ചൈനീസ് കപ്പല്‍

0
4

വിഴിഞ്ഞം: തീരങ്ങളിലെ അതീവ ജാഗ്രത നിരീക്ഷണത്തിനിടെ പാക്കിസ്ഥാന്‍ ഭാഗത്തു നിന്നു കൊളംബോയ്ക്കു പോയ ചൈനീസ് ചരക്കുകപ്പല്‍ ദുരൂഹത പടര്‍ത്തി.വിഴിഞ്ഞം ഉള്‍പ്പെടെ കേരള തീരത്തു കൂടി കടന്നു പോയ ചൈനീസ് കപ്പലിന്റെ നീക്കം കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ നിരീക്ഷിച്ചു. ഏതാനും ദിവസം മുന്‍പായിരുന്നു സംഭവം. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ കേരളമുള്‍പ്പെടെയുള്ള സമുദ്ര തീരങ്ങളില്‍ അതീവ ജാഗ്രതാ നിരീക്ഷണം നിലനില്‍ക്കുമ്പോള്‍ കടന്നു വന്ന ചൈനീസ് കപ്പല്‍ സംശയമുണര്‍ത്തി. സേനയുടെ കൊച്ചി ആസ്ഥാനത്തു നിന്നുള്ള കപ്പലുകള്‍, വിഴിഞ്ഞത്തു നിന്നുള്ള ചെറു കപ്പല്‍ എന്നിവയുള്‍പ്പെടെയുള്ളവയാണ് കൊളംബോയ്ക്കും തിരിച്ചും പോയ വിദേശ കപ്പലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചത്. കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം തുടരുകയാണെന്നു സേനാധികൃതര്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here