വേനല്‍ച്ചൂട് കനക്കുന്നു: കരുതല്‍ വേണമെന്ന് അധികൃതര്‍

0
17

പാലക്കാട് : വേനല്‍ച്ചൂട് കനക്കുന്ന സാഹചര്യം കണക്കിലെടുത്ത് വിവിധ വകുപ്പുകള്‍ പ്രതിരോധനടപടികള്‍ ശക്തമാക്കി. ഇതുപ്രകാരം ആരോഗ്യം, വാട്ടര്‍ അതോറിറ്റി, മൃഗസംരക്ഷണം വകുപ്പുകള്‍ മുന്‍കരുതലുകള്‍ പുറപ്പെടുവിക്കുന്നതിന് പുറമെ ബോധവല്‍ക്കരണ പരിപാടികളും ജില്ലയില്‍ നടത്തിവരികയാണ്.
കുടിവെള്ളവിതരണം തടസ്സപ്പെടാതിരിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ കരുതല്‍ ജലചൂഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ 10,000 രൂപ പിഴ. വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ഡാമുകളില്‍ മൂന്ന് മാസത്തേക്കുള്ള ജലം സംഭരിച്ചുവച്ചിട്ടുണ്ടെന്ന് സൂപ്രണ്ടിങ് എന്‍ജിനീയര്‍ വി.പി ജോണ്‍ അറിയിച്ചു.
കൂടാതെ ജലമോഷണം, ജലചൂഷണം തുടങ്ങിയവ തടയാനും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. പലയിടങ്ങളിലും ഓസ് ഉപയോഗിച്ച് ടാപ്പുകളില്‍ നിന്നും വലിയ അളവില്‍ ജലം ദുരുപയോഗം ചെയ്യുന്നതായി വാട്ടര്‍ അതോറിറ്റി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 10000 രൂപ പിഴ ചുമത്തുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.
മുന്‍കരുതലുകള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ചൂട് കനക്കുന്‌പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യവകുപ്പ് ബോധവല്‍ക്കരണ പരിപാടികളും ലഘുലേഖ വിതണവും നടത്തിവരുന്നുണ്ട്. •ചൂടിനെ തുടര്‍ന്ന് ത്വക്കിന് ബാധിക്കാന്‍ സാധ്യതയുള്ള തിണര്‍പ്പ്, ചൊറിച്ചില്‍ തുടങ്ങിയവ ഒഴിവാക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുക • ശാരീരിക ശുചിത്വം ഉറപ്പുവരുത്തുക • അയഞ്ഞ കോട്ടണ്‍ വസ്ത്രം ഉപയോഗിക്കുക. • ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി ധാരാളം വെള്ളവും മറ്റു പാനീയങ്ങളും കുടിക്കുക. • നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുക. • പുറത്തിറങ്ങുന്‌പോള്‍ അനുയോജ്യമായ ക്രീമുകളും മറ്റും ഉപയോഗിക്കുക തുടങ്ങിയ മുന്‍കരുതലുകളാണ് ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി മുന്നോട്ട് വക്കുന്നത്.
വയറിളക്കം, ഹെപ്പറ്റൈറ്റിസ് പോലെയുള്ള ജലജന്യരോഗങ്ങള്‍ തടയാനായി ജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിത്വം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് മുഖേന നടത്തിവരുന്നതായി ഡി എം ഒ അറിയിച്ചു. ഹോട്ടലുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയയിടങ്ങളില്‍ ശുദ്ധമായ ജലമാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്താനുള്ള നടപടികളും ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.
വരള്‍ച്ച മുന്നില്‍കണ്ട് വീടുകളില്‍ ജലം ശേഖരിച്ചു വയ്ക്കുന്നത് വഴി കൊതുകു വളരാനും ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പടരാനുമുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് ബോധവത്ക്കരണം നല്‍കുന്നുണ്ട്.
കുട്ടികളെ പരമാവധി പുറത്തിറക്കാതിരിക്കാനും വിദ്യാലയങ്ങളില്‍ അസംബ്ലിയും മറ്റും താല്‍ക്കാലികമായി ഒഴിവാക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിക്കന്‍പോക്‌സിനെതിരെ ജാഗ്രത വേണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മരുന്ന് ലഭ്യമാണ്.
ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങള്‍ തടയാനുള്ള ശക്തമായ നടപടികളും ആരോഗ്യവകുപ്പ് മുഖേന സ്വീകരിച്ചുവരുന്നുണ്ട്. ഇതിനായി എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും മരുന്ന് ലഭ്യമാക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു.
സൂര്യതാപം ബാധിച്ചവരെ കണ്ടെത്താനും കൃത്യമായ വിവരങ്ങള്‍ ലഭിക്കാനുമായി നിശ്ചിത മാതൃക ഫോറം തയ്യാറാക്കി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിങ്ങ് യൂണിറ്റുകളും കണ്‍സള്‍ട്ടിങ് യൂണിറ്റുകളും ഡോക്ടേഴ്‌സും ഉള്‍പ്പെടെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കന്നുകാലികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കാന്‍ നിര്‍ദേശം കന്നുകാലികള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്ത് തലത്തില്‍ നടപടി എടുക്കാന്‍ വെറ്ററിനറി ഡിസ്‌പെന്‍സറികളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
കൂടാതെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മരുന്നുകള്‍ വാങ്ങാനും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലുമായി വേനല്‍ക്കാല കന്നുകാലി പരിചരണത്തെക്കുറിച്ച് ബോധവത്ക്കരണ സെമിനാറും സംഘടിപ്പിക്കും. എല്ലാ പഞ്ചായത്തുകളിലേക്കും ക്ഷീരസംഘങ്ങള്‍ മുഖേന വേനല്‍ക്കാല പരിചരണം സംബന്ധിച്ച് ലഘുലേഖ വിതരണം ചെയ്തുവരുന്നുണ്ട്.
അങ്കണവാടികള്‍ക്ക് ജാഗ്രത നിര്‍ദേശം ജില്ലയില്‍ ചൂട് കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് ഷീറ്റ് മേഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗണവാടികള്‍ ഉടന്‍ കൂടുതല്‍ സൗകര്യമുള്ള കെട്ടിടങ്ങളിലേക്ക് മാറണമെന്ന് വനിതാ ശിശുക്ഷേമ വികസന വകുപ്പ് നിര്‍ദേശം നല്‍കി.
പെട്ടെന്ന് പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ കഴിയാത്ത അംഗണവാടികള്‍ ഫോഴ്‌സ് പ്രൂഫിങ് ചെയ്ത് സുരക്ഷ ഉറപ്പുവരുത്തുകയോ മേല്‍ക്കൂരയില്‍ വൈക്കോല്‍, പുല്ല് തുടങ്ങിയവ നിക്ഷേപിച്ച ചൂട് കുറയ്ക്കുകയോ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
ഇത് പ്രകാരം അംഗന്‍വാടി വര്‍ക്കര്‍മാര്‍ കെട്ടിടം കണ്ടെത്തി സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ നല്ല കെട്ടിടങ്ങളിലേക്ക് മാറുന്നുണ്ടെന്ന് ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ സി.ആര്‍. ലത അറിയിച്ചു. ലോറികളില്‍ കുടിവെള്ളം ചൂടുകൂടുന്നതോടെ ജില്ലയില്‍ വരള്‍ച്ച രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിലേക്ക് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് എ ഡി എം എന്‍ എം മെഹ്‌റാലി നിര്‍ദേശം നല്‍കി.
മുതലമട, പറളി ഗ്രാമ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളാണ് നിലവില്‍ വരള്‍ച്ച നേരിടുന്നത്. മുതലമടയിലെ പള്ളം, നായ്ക്കന്‍ ചള്ള എന്നീ പ്രദേശങ്ങളിലേക്ക് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുന്നുണ്ട്.
പറളിയില്‍ കുടിവെള്ള വിതരണം ഉടന്‍ ആരംഭിക്കും. കൊഴിഞ്ഞാന്പാറ സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കിയതോടെ കടുത്ത വരള്‍ച്ച നേരിടുന്ന കൊഴിഞ്ഞാന്പാറ, വടകരപ്പതി,
എരുത്തേന്പതി പഞ്ചായത്തുകളില്‍ ഡിസംബര്‍ മുതല്‍ ടാപ്പുകളില്‍ ജലം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. 15 വര്‍ഷമായി ഇവിടെ ടാങ്കര്‍ ലോറികളിലാണ് കുടിവെള്ളമെത്തിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here