ഷാപ്പില്‍ ലഹരിഗുളിക വില്പന: യുവാവ് അറസ്റ്റില്‍

0
12

കോട്ടയം: വീര്യം കൂടിയ ലഹ രിമരുന്നു വില്‍ക്കാന്‍ ഷാപ്പി നെ മറയാക്കിയ തിരുവനന്ത പുരം സ്വദേശിയായ യുവാവ് പോലീസ് പിടിയിലായി. തിരു വനന്തപുരം വള്ളക്കടവ് പള്ള ത്ത് മുഹമ്മദ് അസ്‌കറി (21) നെയാണ് അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വന്‍ തോതില്‍ ലഹരിഗുളികകളുടെ വില്പന നടക്കുന്നതായി പോ ലീസിനു വിവരം ലഭിച്ചിരു ന്നു.
ദിവസങ്ങളായി ലഹരിഗുളി കകള്‍ വ്യാപകമായി വിതര ണം ചെയ്യപ്പെട്ടിരുന്ന കളത്തി പ്പടി, കാരാണി, ഗാന്ധിനഗര്‍, അതിരമ്പുഴ എന്നിവിടങ്ങളില്‍ ജില്ലാ പോലീസ് മേധാവി ഹ രിശങ്കറിന്റെ നേതൃത്വത്തില്‍ ആന്റി ഗുണ്ടാ സ്‌ക്വാഡ് പരി ശോധന ശക്തമാക്കി വരിക യായിരുന്നു. കഴിഞ്ഞ ദിവസ മാണ് മാങ്ങാനം ഷാപ്പില്‍ നൈട്രസെന്‍ ഗുളികകളുമായി യുവാവ് എത്തിയതായി പോ ലീസ് സംഘത്തിനു വിവരം ലഭിച്ചത്. ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജി. ബിനു, എസ്ഐ മഹേഷ് കുമാര്‍, ആന്റി ഗുണ്ടാ സ്‌ക്വാഡിലെ എസ്ഐ ടി.എസ്. റെനീഷ്, എഎസ്ഐമാരായ വി.എസ്. ഷിബുക്കുട്ടന്‍, എസ്. അജിത്, ഐ. സജി കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എന്‍. മനോജ്, ബിജു പി.നായര്‍, സിവില്‍ പോലീ സ് ഓഫിസര്‍ സജമോന്‍ ഫിലിപ്പ് എന്നിവരുടെ നേതൃ ത്വത്തിലുള്ള സംഘം മാങ്ങാ നം ഷാപ്പിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരി ശോധനയില്‍ 65 ഗുളികകള്‍ പ്രതിയില്‍നിന്നു പോലീസ് കണ്ടെത്തി. നേരത്തെ കഞ്ചാ വ് കേസില്‍ തിരുവനന്തപുരം മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്ത പ്രതി, ജയിലില്‍ കിടന്ന സമ യത്താണു തിരുവനന്തപുരം സ്വദേശി കൊച്ചാപ്പയുമായി അടുപ്പത്തിലാകുന്നത്. മാന സിക രോഗികള്‍ക്കു മരുന്നു വാങ്ങാന്‍ ഡോക്ടര്‍ കൊടു ക്കുന്ന കുറിപ്പടി ഉപയോഗി ച്ചു കോട്ടയം മെഡിക്കല്‍ കോ ളജിനു സമീപമുള്ള കടയില്‍ നിന്നാണു പ്രതി നൈട്ര സെന്‍ എന്ന, മാനസിക രോ ഗികള്‍ക്കു മാത്രം കൊടുക്കു ന്ന ഗുളിക വാങ്ങിയത്. തുട ര്‍ന്നു കോട്ടയം ടൗണിലെയും മറ്റും ഫ്‌ളാറ്റുകളില്‍ ലിഫ്റ്റ് ടെക്‌നീഷന്‍ എന്ന വ്യാജന എത്തി യുവാക്കള്‍ക്കും മറ്റും ഒരു ഗുളികക്കു 300 രൂപ നിര ക്കില്‍ വില്പന നടത്തി വരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here