ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണം; വൃദ്ധന്‍ മരിച്ചു; വനംവകുപ്പുദ്യോഗസ്ഥന് പരിക്കേറ്റു

0
7

സ്വന്തം ലേഖകന്‍

നാട്ടിലിറങ്ങിയ കാട്ടാനയെ കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്തുന്നു

കല്‍പ്പറ്റ: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുകൊമ്പന്‍ വൃദ്ധനെ കൊലപ്പെടുത്തി.പനമരത്തിനടുത്ത കൈതക്കല്‍ ആറുമൊട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍ (74) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.പനമരം പോലീസ് സ്റ്റേഷനിലെ അസി.സബ് ഇന്‍സ്‌പെക്ടര്‍ സുരേഷിന്റെ പിതാവാണ്.ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന കാലത്ത് പാലു കൊടുത്ത് വരികയായിരുന്ന വൃദ്ധനെ തുമ്പിക്കൈയില്‍ തൂക്കിയെടുത്ത് നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കൈതക്കല്‍ വില്ലേജ് മുക്കില്‍ ഒരു കാപ്പിത്തോട്ടത്തില്‍ തമ്പടിച്ച കാട്ടാന മണിക്കുറുകളോളം വനം വകുപ്പിനെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തി. പലപ്പോഴും അക്രമാസക്തനായി സ്റ്റേറ്റ് ഹൈവേയിലേക്ക് കുതിച്ച് വന്ന് കൊണ്ടിരുന്ന ആനയുടെ ആക്രമണത്തില്‍ ഒട്ടെറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വനം വകുപ്പ് ജീവനക്കാരനായ നടവയല്‍ സ്വദേശി മാനുവല്‍ ജോര്‍ജ് (47)ന് ഗുരുതരമായി പരിക്കേറ്റു. തലനാരിഴക്കാണ് ഇദ്ദേഹം ആനയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത്.കഴിഞ്ഞ ഒരാഴ്ചയോളമായി ആന സ്ഥലത്തുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.നീര്‍വാരം അമ്മാനി ഭാഗത്തു നിന്നുമാണ് ഈ കാട്ടു കൊമ്പന്‍ ജനവാസ കേന്ദ്രത്തിലെത്തിയത്. കാട്ടാന അക്രമസക്തനായതോടെ പ്രദേശത്ത് ജില്ലാ കലക്ടര്‍ നിരോധാജ്ഞ പുറപ്പെടുവിച്ചു.തുടര്‍ന്ന് ഉച്ചഭാഷിണിയിലൂടെ ജനങ്ങളെ ജാഗരൂകരാക്കി വന്‍ പോലീസ് ഫോറസ്റ്റ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്ത് വന്‍ സേന തന്നെ നിലയുറപ്പിച്ചു.തുടര്‍ന്ന് സ്‌കൂളുകള്‍ നേരത്തെ വിട്ടു.ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി കാട്ടാന കടന്നു പോകുന്ന ഭാഗങ്ങളില്‍ ഉള്ള ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കി.തുടര്‍ന്ന് പടക്കങ്ങളും മറ്റും ഉപയോഗിച്ച് നീര്‍വാരം കുറുവാ ദ്വീപ് ഭാഗത്തേക്കുള്ള വനത്തിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here