പോക്‌സോ കേസ്: മുന്‍ ഇമാം ഷെഫീക്ക് ഖാസിമിനെ കസ്റ്റഡിയില്‍ വിട്ടു

0
1
മുന്‍ ഇമാം ഷെഫീക്ക് ഖാസ്മി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഇമാം ഷെഫീക് ഖാസിമിയെ ഈ മാസം 15 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുക്കാന്‍ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. നാല് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഇമാം ഷെഫീക് ഖാസിമി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് പെണ്‍കുട്ടിയെ ഇന്നോവ കാറില്‍ കയറ്റിയതെന്ന് ഷെഫീക്ക് ഖാസ്മി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പേപ്പാറയിലുള്ള വനത്തിനോട് ചേര്‍ന്നുള്ള പ്രദേശത്തുകൊണ്ടുപോയി. ഇവിടെ വച്ച് വാഹനത്തിനുള്ളില്‍ കുട്ടിയെ കണ്ട സ്ത്രീകള്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ രക്ഷപ്പെട്ടുവെന്നും പ്രതി മൊഴി നല്‍കി. പൊലീസ് നേരത്തെ അറസ്റ്റു ചെയ്ത, ഇമാമിന്റെ സഹോദരന്‍ നൗഷാദാണ് ഒളിവില്‍ പോകാനുള്ള സഹായം നല്‍കിയത്. ഷെഫീക്ക് ഖാസിമി സ്വന്തം അക്കൗണ്ട് വഴി പണം ഇടപാടുപോലും നടത്തിയിരുന്നില്ല. നൗഷാദിന്റെ സുഹൃത്തുക്കളുടെ അക്കൗണ്ടുകള്‍ വഴിയാണ് പണം കൈമാറിയത്. നാഷദിന്റെ അറസ്റ്റിന് ശേഷം ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ഒരു ലോഡ്ജില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇമാമിനെ കുരുക്കാന്‍ പൊലീസിനെ സഹായിച്ചത്. ഇന്നലെയാണ് മധുരയില്‍ നിന്ന് ഇമാമിനൊപ്പം പിടികൂടിയ സഹായി ഫാസിലിനെയും പൊലീസ് കേസില്‍ പ്രതിചേര്‍ത്തു. അഞ്ച് പ്രതികള്‍ ഇതുവരെ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here