ബാലിക പീഡനം: പ്രതിക്ക് 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

0
41

കൊല്ലം: അഞ്ചല്‍ വില്ലേജില്‍ തഴമേല്‍ മുറിയില്‍ വിജി വിലാസത്ത് വിജയ (58)നെ പോക്‌സോ വകുപ്പുകള്‍ പ്രകാരം ചാര്‍ജ്ജ് ചെയ്ത് കേസില്‍ പ്രതി കുറ്റക്കാരനാണെന്നുകണ്ട് പത്ത് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് സ്‌പെഷ്യല്‍ (പോക്‌സോ) ജഡ്ജി ഇ. ബൈജു ശിക്ഷ വിധിച്ചു. 2015 മാര്‍ച്ച് 26ന് പ്രതി ജോലി നോക്കിയിരുന്ന തയ്യല്‍ കടയില്‍ കുട്ടി കയറിച്ചെന്ന സമയം പ്രതി കുട്ടിയുടെ കയ്യില്‍ കയറി പിടിച്ച് ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി പീഢിപ്പിച്ചകേസിലാണ് വിധി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ക്രൈം 527/2015-ാം നമ്പര്‍ കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന മനോജ് ചാര്‍ജ്ജ് ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം 1 മുതല്‍ 8 വരെ സാക്ഷികളേയും 1 മുതല്‍ 14 വരെ അക്ക പ്രമാണങ്ങളും ഹാജരാക്കി പ്രതിക്കെതിരെ 12 വയസ്സില്‍ താഴെ പ്രായമുള്ള ബാലിയെ ഗൗരവതരമായ ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണം നടത്തിയതായി തെളിഞ്ഞതിനാലാണ് പ്രതിക്ക് പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂട്ടര്‍മാരായജി. സുഹോത്രന്‍, കെ.പി.ജബ്ബാര്‍,അമ്പിളി ജബ്ബാര്‍, പി.ബി. സുനില്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here