കല്ലടയാറ്റില്‍ ജലനിരപ്പ് കുത്തനെ കുറഞ്ഞു

0
37

പുനലൂര്‍: ചെറിയ അരുവികള്‍ വറ്റി തുടങ്ങിയതോടെ കല്ലടയാറ്റില്‍ വീണ്ടും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ള പദ്ധതികളുടെ ഭാവി ആശങ്കയിലായി.ഒറ്റക്കല്‍ പിക് അപ്പ് വിയറില്‍ നിന്ന് അധികമായി ആറ്റിലേക്ക് ഒഴുകുന്നതു കൊണ്ട് മാത്രമാണ് കല്ലടയാറ്റില്‍ വെള്ളം ഉള്ളത്.പുനലൂരില്‍ ജപ്പാന്‍, പുനലൂര്‍ പദ്ധതി, കുര്യോട്ടുമല പദ്ധതി,കുണ്ടറ പദ്ധതി എന്നിവയാണ് നാല് കിലോമീറ്ററിനുള്ളില്‍ വെള്ളം എടുക്കുന്നതിന് കല്ലടയാറ്റില്‍ കിണറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ജലനിരപ്പ് താഴുമ്പോള്‍ വെള്ളം ശേഖരിക്കുന്നതിന് ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് പേപ്പര്‍മില്‍ തടയണയുടെ ഉയരം വര്‍ധിപ്പിക്കുന്നതിന് താല്‍ക്കാലികമായി കഴിഞ്ഞ അഞ്ചു വര്‍ഷവും നടന്നതുപോലെ മണ്‍ചാക്ക് അടുക്കുന്നതിന് തീരുമാനമെടുത്തെങ്കിലും ഇതുവരെ നടപടികളൊന്നും ആയില്ല. കഴിഞ്ഞ ഓഗസ്റ്റ് 15 മുതല്‍ 19 വരെ കല്ലടയാര്‍ കരകവിഞ്ഞൊഴുകി പുനലൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു.ഇതേ സ്ഥലത്താണ് 7 മാസത്തിനു ശേഷം കൊടും വരള്‍ച്ചയില്‍ വെള്ളം കിട്ടാക്കനി ആകുന്നത്. നെല്ലിപ്പള്ളി പുനലൂര്‍ കുടിവെള്ളപദ്ധതിക്ക് വെള്ളം ശേഖരിക്കുന്ന സ്ഥാപിച്ചിരിക്കുന്ന കിണറിന്റെ വടക്കുഭാഗത്തായി ചെറിയ തടയണ നിര്‍മിച്ച് ജലനിരപ്പ് ക്രമപ്പെടുത്തണമെന്ന് പലതവണ ആലോചന നടന്നെങ്കിലും മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇതിനായി എസ്റ്റിമേറ്റ് എടുക്കുകയോ തുടര്‍നടപടികള്‍ നടത്തുകയോ ചെയ്തിട്ടില്ല .നഗരസഭ അധികൃതരോ സ്ഥലം എംഎല്‍എയോ ഈ വിഷയത്തില്‍ ഒരു നീക്കവും നടത്തിയിട്ടില്ല.ജപ്പാന്‍ പദ്ധതികള്‍ക്ക് വെള്ളമെടുക്കുന്നത് കല്ലടയാറ്റില്‍ ഒന്നര കിലോമീറ്റര്‍ ഉള്ളിലാണ് വെള്ളം ശേഖരിക്കുന്നത്. ഈ ഭാഗത്ത് നേരത്തെ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here