കൂട്ടുപാത ജംങ്ക്ഷനില്‍ റോഡ് പണി നിലച്ചു; ദുരിതം പേറി നാട്ടുകാര്‍

0
50

ലക്കിടി: ലക്കിടി കൂട്ടുപാത ജംക്ഷനില്‍ റോഡ് പണി നിലച്ചു, നാട്ടുകാര്‍ ദുരിതം പേറുന്നു. മൂന്നു മാസങ്ങള്‍ മുമ്പ് ആരംഭിച്ച റോഡ് നവീകരണം നിലച്ചതോടെ യാത്രക്കാരും, വ്യാപാരികളും, കാല്‍നടയാത്രക്കാരും പൊറുതിമുട്ടുന്നു.
പൊതുമരാമത്ത് വകുപ്പ് ഒന്നരക്കോടി രൂപ ചെലവിലാണ് ലക്കിടി കൂട്ടുപാത ജംക്ഷന്‍ മുതല്‍ തിരുവില്വാമല റോഡില്‍ റോഡിന്റെ വീതി വര്‍ധിപ്പിച്ചു നവീകരണം ആരംഭിച്ചിരിക്കുന്നത് െ്രെഡനേജ് സംവിധാനവും ഉള്‍പ്പെടുന്ന റോഡ് നവീകരണത്തിനായി കടകള്‍ക്കു മുന്നില്‍ റോഡ് പൊളിച്ചിട്ട് ഒന്നര മാസക്കാലമായി.
പാറപ്പൊടി നിരത്തിയ റോഡില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ രൂക്ഷമായ പൊടിശല്യം കാരണം നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പരിസരത്തെ വീടുകളിലേക്കും കയറാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. പണി നടന്നിരുന്ന ദിവസങ്ങളില്‍ റോഡില്‍ വെള്ളം നനച്ചു കൊടുത്തിരുന്നു.
എന്നാല്‍ മൂന്നു ദിവസമായി കരാര്‍ തൊഴിലാളികള്‍ പണി അവസാനിപ്പിച്ച നിലയിലാണ്. നിര്‍മാണത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ പാതയോരത്തു നിര്‍ത്തിയിട്ടിരിക്കുകയാണ്. െ്രെഡനേജ് ചാലിന്റെ നിര്‍മാണവും നിലച്ചിട്ടുണ്ട്.
ജനുവരി 19ന് റോഡിന്റെ നവീകരണം വിലയിരുത്തുന്നതിനും എംഎല്‍എ സ്ഥലത്തെത്തി, റോഡ് നവീകരണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നു നിര്‍ദ്ദേശവും നല്‍കിയിരുന്നു. മൂന്നു മാസം പിന്നിടുമ്പോഴും നിര്‍മാണം എങ്ങുമെത്തിയിട്ടില്ല.
പാതയോരത്തു കൂട്ടിയിട്ടിരിക്കുന്ന മണ്‍കൂനകളില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായിരിക്കുകയാണ്. തിരുവില്വാമല റോഡില്‍ കടകളുടെ മുന്നില്‍ ഒരു മീറ്റര്‍ താഴ്ച്ചയിലാണ് ചാലെടുത്തിരിക്കുന്നത്. കടകളിലേക്കു ഗുണഭോക്താക്കള്‍ക്കു കയറുന്നതിനു സൗകര്യം നിലവിലില്ല.
രാത്രി സമയങ്ങളില്‍ െ്രെഡനേജ് ചാലുകളില്‍ വീണു പരുക്കേല്‍ക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. മാസങ്ങളായി കച്ചവടം നിലച്ചിട്ടും അധികൃതര്‍ റോഡ് നിര്‍മാണം ദ്രുതഗതിയിലാക്കാന്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും അനാസ്ഥ തുടര്‍ന്നാല്‍ കടകളടച്ചു പ്രക്ഷോഭ സമരത്തിലേക്കു നീങ്ങുമെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.ശ്രീധരന്‍ നായര്‍ പറഞ്ഞു.തിരുവില്വാമല ഭാഗത്തേക്കുള്ള ബസ് യാത്രക്കാര്‍, പൊടി ശല്യം കാരണം
കടകള്‍ക്കു മുന്നിലാണ് ബസ് കാത്തുനില്‍ക്കുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പൊടിശല്യം രൂക്ഷമായതോടെ ഓട്ടോ തൊഴിലാളികളും കഷ്ടത്തിലായി.നിര്‍മാണം പൂര്‍ത്തീകരിക്കുന്നതു വരെ റോഡില്‍ വെള്ളം നനയ്ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here