നീന്താനും നീന്തല്‍ പഠിക്കാനും പാലായില്‍ നഗരസഭയുടെ സ്വിമ്മിംഗ് പൂള്‍

0
15
പാലാ നഗരസഭയുടെ ഉടമസ്ഥതയിള്ള സ്വിമ്മിംഗ് പൂള്‍ ചലച്ചിത്ര താരം മിയാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.

പാലാ: നഗരസഭയുടെ ഉടമ സ്ഥതയിലുള്ള മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളിലാണ് പുതിയ നീന്തല്‍ പഠന കേന്ദ്രത്തിന് തുടക്കമാ യത്. നിരവധി നീന്തല്‍ താര ങ്ങളെ കായിക കേരളത്തിന് സംഭാവന ചെയ്ത പാലാ യിലെ പ്രസിദ്ധമായ തോപ്പന്‍ സ് സ്വിമ്മിംഗ് അക്കാദമിയാണ് സ്വിമ്മിംഗ് പൂള്‍ ഏറ്റെടുത്ത് നടത്തുന്നത്.
സ്വിമ്മിംഗ് പൂളിന്റെ ഉദ്ഘാ ടനം ചലച്ചിത്ര താരം മിയാ ജോര്‍ജ് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ അക്വാറ്റിക് അസോസിയേഷ ന്‍ ജില്ലാ പ്രസിഡന്റും പാലാ മുന്‍സിപ്പല്‍ കൗണ്‍സിലറു മായ അഡ്വ.ബിനു പുളിക്കക ണ്ടം അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ ഷൈനി വില്‍സ ണ്‍, ഒളിമ്പ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍, വില്‍സണ്‍ ചെറി യാന്‍ എന്നിവര്‍ മുഖ്യാതിഥി കളായിരുന്നു. മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ കുര്യാ ക്കോസ് പടവന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ് തു.
ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, മുന്‍സിപ്പല്‍ കൗണ്‍ സിലേഴ്‌സ്, തോപ്പന്‍സ് സ്വി മ്മിംഗ് അക്കാഡമി സെക്രട്ടറി
തോമസ് റ്റി.ജെ തുടങ്ങിയവര്‍ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here