യുഡിഎഫ് പ്രചാരണങ്ങള്‍ക്ക് മലബാറിന്റെ മണ്ണില്‍ രാഹുല്‍ തുടക്കം കുറിച്ചു

0
5

കോഴിക്കോട്: യുഡിഎഫിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോടിന്റെ മണ്ണില്‍ തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് മലബാറിലെ പ്രവര്‍ത്തകരെ ഉണര്‍ത്തികൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔപചാരിക തുടക്കം കുറിച്ചു.
കോഴിക്കോട് കടപ്പുറത്ത് ഒരുക്കുന്ന ജന്മമഹാറാലിയില്‍ ഒരു ലക്ഷത്തിലേറെ പ്രവര്‍ത്തകരെ അദ്ദേഹം അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ രാഹുലിന്റെ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കാണ് കോഴിക്കോട് സാക്ഷ്യം വഹിച്ചത്.കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും കോണ്‍ഗ്രസിന്റെ ദേശീയ സ്ഥാന നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കും വിധത്തിലുള്ള തന്ത്രങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രസംഗമാണ് രാഹുല്‍ നടത്തുകയെന്നാണ് നേതാക്കള്‍ പറയുന്നത്.

അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് 33 ശതമാനം ജോലി സംവരണം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു നാഗര്‍കോവിലല്‍ പാര്‍വതീപുരം സ്‌കോട്ട് കോളേജ് ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ വന്‍ജനാവലി മുമ്പാകെയുള്ള രാഹുലിന്റെ പ്രഖ്യാപനം.

തെരഞ്ഞെടുപ്പില്‍ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ഊര്‍ജ്ജമേകുമെന്നതിനാല്‍ കോഴിക്കോട് റാലിയിലും മറ്റു പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബി.ജെ.പി സര്‍ക്കാറിനെതിരേയുള്ള വികാരം ആളിക്കത്തിക്കാനും യുഡിഎഫിന് പരമാവധി വോട്ടുകള്‍ നേടാനും വിധത്തിലുളള ചേരുവകള്‍ പ്രസംഗത്തില്‍ രാഹുലും മറ്റു നേതാക്കളും ഉള്‍പ്പെടുത്തും.

അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുന്ന പദ്ധതികളുടെ പ്രഖ്യാപനവും രാഹുല്‍ നടത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമാവാത്തതും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നത സംബന്ധിച്ചും അണികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അവ്യക്ത മാറ്റാനും റാലിയിലെ നേതാക്കളുടെ പ്രസംഗത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ദേശീയ നേതാക്കന്മാരായ എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്ക്, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പിസി.ചാക്കോ, കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്ന്‌നാന്‍, കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.മുരളീധരന്‍, പി.കെ.കുഞ്ഞാലിക്കുട്ടി എംപി തുടങ്ങിയ നേതാക്കളാണ് റാലിയില്‍ പ്രസംഗിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here