സി.ബി.ഐ.അന്വേ ഷണത്തിനു സഹായിക്കണം.: രാഹുല്‍ ഗാന്ധിയോട് ഷുഹൈബിന്റെ കുടുംബം

0
17
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കുടുംബത്തോടൊപ്പം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കണ്ണൂര്‍ വിമാനതാവളത്തിലെ വി.ഐ.പി .ലോഞ്ചില്‍. നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍ കെ.സുധാകരന്‍ , രമേശ് ചെന്നിത്തല ,സതീശന്‍ പാച്ചേനി തുടങ്ങിയവരേയും കാണാം.

കണ്ണൂര്‍: തികച്ചും വികാരനിര്‍ഭരമായിരുന്നു വിമാന താവളത്തിലെ ആ കൂടിക്കാഴ്ച. മകനെ നഷ്ടപ്പെട്ട ഹൃദയം സ്വന്തം ഹൃദയത്തോട് കൂട്ടിച്ചേര്‍ത്തപ്പോള്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ സന്തപ്ത പിതാവ് തേങ്ങി, മിഴിനീര്‍ നേതാവിന്റെ ഉടുപ്പില്‍ വീഴാതിരിക്കാന്‍ ശ്രമിച്ചു.സമീപത്തുണ്ടായിരുന്ന ഉമ്മയും പെങ്ങന്‍മാരും ഈ കാഴ്ച കണ്ട് മിഴിനീരണിഞ്ഞു. രംഗത്തിനു സാക്ഷികളായ കോണ്‍ഗ്രസ് നേ’താക്കള്‍ വികാരനിര്‍ഭരരായി.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഒരു വാക്ക് പാലിക്കുകയായിരുന്നു. മാര്‍ക്‌സിസ്റ്റുകാരാല്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കാന്‍ താന്‍ നേരിട്ടെത്തുമെന്ന വാഗ്ദാനം. അത് വ്യാഴാഴ്ച ഉച്ചക്ക് കണ്ണൂര്‍ വിമാനതാവളത്തില്‍ വച്ച് നിറവേറ്റപ്പെട്ടു. ഷുഹൈബിന്റെ പിതാവ് സി.പി, മുഹമ്മദ്, മാതാവ് റസിയാ, സഹോദരിമാരായ സുമയ്യ,ഷമീമ ,ഷര്‍മിള സഹോദരീ ഭര്‍ത്താക്കന്‍മാരായ നൗഫല്‍, റഷീദ്, അന്നത്തെ അക്രമത്തില്‍ പരിക്കേറ്റ റിയാസ്, നൗഷാദ്, എന്നിവരെ വി.ഐ.പി, ലോഞ്ചില്‍ വച്ചാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു സംഭാഷണം നടത്തിയത്.പഞ്ചായത്ത് മെമ്പര്‍മാരായ ജസീലയും അനിതയും ഒരു കൂട്ടം പ്രാദേശിക നേതാക്കളും സന്നിഹിതരായിരുന്നു.ഷുഹൈബിന്റെ പിതാവ് മുഹമ്മദിനെ ആശ്ലേഷിച്ചു കൊണ്ടായിരുന്നു തുടക്കം തന്നെ. മകന്റെ വിരഹ ത്തിലുള്ള ദുഖം രാഹുല്‍ നേരിട്ടറിയിക്കുകയും എല്ലാ സഹായവും ഉറപ്പ് നല്‍ക ക യും ചെയ്തു.
കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ രാഹുല്‍ ഗാന്ധി വീട്ടുകാരോട് ചോദിച്ചറിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇവര്‍ക്കിടയില്‍ ദ്വിഭാഷിയായി നിന്നു. സംഭവത്തെ തുടര്‍ന്നു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുണ്ടായ സമീപന സഹായങ്ങള്‍ കേസ് കാര്യങ്ങള്‍ എന്നിവ അദ്ദേഹം ചോദിച്ചറിയുകയുണ്ടായി.നേതൃത്വവും പാര്‍ട്ടിയും എല്ലാ സഹായവും സഹകരണവും നല്‍കി വരുന്നുണ്ടെന്ന് സി.പി, മുഹമ്മദ് രാഹുല്‍ ഗാന്ധിയെ അറിയിച്ചു.കോണ്‍ഗ്രസ്സ് പാര്‍ട്ടി തങ്ങളുടെ കൂടെ തന്നെയുണ്ട്.
കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നീതിപീഠത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സി. ബി.ഐ.അന്വേ ഷണത്തിനു മാത്രമേ കഴിയൂ എന്ന് ഷുഹൈബിന്റെ പിതാവ് രാഹുലിനെ അറിയിച്ചു.അതിനായി സഹായിക്കണവെന്ന ആദ്യര്‍ത്ഥനയും. കൊലക്കു പിന്നിലുള്ളവര്‍ ഇപ്പോഴും സ്വതന്ത്രരായി കഴിയുകയാണെന്നും ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹം കോണ്‍ഗ്രസ്സ് അധ്യക്ഷനെ അറിയിച്ചു.കേരളത്തില്‍ സി. പി.എം.ഉംകേന്ദ്രത്തില്‍ ബി.ജെ.പി.യും ഭരിക്കുന്ന കാലത്തോളം സി.ബി.ഐ അന്വേഷണത്തിനുള്ള സാധ്യത വിരളമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി, തങ്ങളുടെ സര്‍ക്കാര്‍ ഭരണത്തിലെത്തുകയാണെങ്കില്‍ ഇക്കാര്യം നിറവേറ്റുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. സാധ്യമായ എല്ലാ സഹായവും പാര്‍ട്ടി നല്‍കുമെന്നു ഷുഹൈബിന്റെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും വാക്കു നല്‍കിയാണു കോണ്‍.പ്രസിഡന്റ് യാത്ര തിരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here