കാലം തെറ്റി പൂത്ത കണിക്കൊന്ന സഞ്ചാരികളുടെ കണ്ണുകള്‍ക്ക് വിരുന്നായി

0
253

സ്വന്തം ലേഖകന്‍

കല്‍പ്പറ്റ: കാലം തെറ്റി പൂത്ത കണിക്കൊന്ന കാനനഭംഗി കൂട്ടുന്നു. വടക്കെ വയനാട് വനാന്തരങ്ങളിലും വനാന്തരങ്ങള്‍ക്കിരുവശവുമുള്ള റോഡരികിലും സ്വര്‍ണ്ണ നിറത്തിലുള്ള കണിക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കുകയാണ്.
മീനമാസത്തിലെ സൂര്യകിരണങ്ങളേറ്റ് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയുടെ മനോഹാരിതയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കണിക്കൊന്ന പുത്തത് കാണാന്‍ ധാരാളം സഞ്ചാരികളെത്തുന്നുണ്ട്.
സാധാരണ ഏപ്രില്‍ മാസത്തിലാണ് വിഷുവിനോട് അടുപ്പിച്ച് കണിക്കൊന്ന പൂക്കുന്നത്. എന്നാല്‍ ഫെബ്രുവരി മുതല്‍ തന്നെ വയനാട്ടിലുടനീളം കണിക്കൊന്നപൂത്തുലഞ്ഞിരുന്നു.വനത്തിന് ഭംഗി കൂട്ടുന്ന രീതിയിലാണ് കണിക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കുന്നത് സാധാരണ ഇത്രയേറെ വരള്‍ച്ചയുള്ളപ്പോള്‍ കൊന്ന പൂക്കാറില്ല. വനാന്തരങ്ങളില്‍ കാട്ടിക്കുളം മുതല്‍ തെറ്റ് റോഡ് തോല്‍പ്പെട്ടി, ബാവലി, തുടങ്ങിയ ഭാഗങ്ങളിലാണ് വന്‍തോതില്‍ കണികൊന്ന പൂത്തുലഞ്ഞു നില്‍ക്കുന്നത്.നേരത്തെ വയനാടന്‍ കാടുകളില്‍ നിന്നും വിഷുവിന് വില്‍പ്പന നടത്താനായി വന്‍തോതില്‍ കണിക്കൊന്ന ആദിവാസികളെ ഉപയോഗിച്ച് പറിച്ചെടുക്കാറുണ്ടായിരുന്നു. ഈ കാലയളവില്‍ ആദിവാസികള്‍ക്കും ഇതൊരു വരുമാന മാര്‍ഗ്ഗമായിരുന്നു.എന്നാല്‍ കണിക്കൊന്ന നേരത്തെ പൂത്ത് നേരത്തെ ഉണങ്ങി പോകുമെന്നതിനാല്‍ ഇത്തവണ വിഷുവിന് കണി കാണാന്‍ കണിക്കൊന്നയുണ്ടാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here