പെരിയാര്‍ ഉണങ്ങി; കുടിവെള്ളക്ഷാമം രൂക്ഷം

0
8

ഉപ്പുതറ: ഹൈറേഞ്ചില്‍ ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ ജലസ്രോതസുകളെല്ലാം വറ്റിവരണ്ട് കുടിവെള്ളക്ഷാമം രൂക്ഷമായി. ഹൈറേഞ്ച് ചുട്ടുപൊള്ളുകയുമാണ്. ഒരു പ്രളയംകഴിഞ്ഞ പെരിയാറ്റില്‍ പാറക്കൂട്ടങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അങ്ങിങ്ങ് കയങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളവും പൈപ്പിലൂടെ ഒഴുകിയെത്തുന്നതുപോലെ ഒഴുകുന്ന നദിയും മാത്രമാണ് അവശേഷിക്കുന്നത്. പെരിയാര്‍ വറ്റിവരണ്ടതോടെ സമീപത്തെ കുടിവെള്ളസ്രോതസുകളെല്ലാം വറ്റിവരണ്ടിരിക്കുകയാണ്. പെരിയാറ്റില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ 12-ഓളം കുടിവെള്ളപദ്ധതികളില്‍ പത്തെണ്ണത്തിന്റെയും പ്രവര്‍ത്തനം നിലച്ചു. വാട്ടര്‍ അഥോറിറ്റിയുടെ രണ്ടു കുടിവെള്ളപദ്ധതികള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ചെറുകിട പദ്ധതികള്‍ നിലച്ചതോടെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. ഇടയ്ക്ക് ലഭിച്ച ഒന്നോ രണ്ടോ വേനല്‍മഴയാണ് അല്‍പമെങ്കിലും ആശ്വാസം നല്‍കിയത്. അല്ലെങ്കില്‍ ഒരുതുള്ളി വെള്ളമില്ലാത്ത നദിയായി പെരിയാര്‍ മാറിയേനെ.
പെരിയാറിനെമാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹൈറേഞ്ചില്‍ ഇത്രയുംനേരത്തെ നദിയും തോടുകളും കുളങ്ങളും കിണറുമെല്ലാം വറ്റുന്നത്. നിറയെ വെള്ളമുണ്ടായിരുന്ന പല കുഴല്‍കിണറുകളും പ്രളയമുണ്ടായതോടെ വറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here