ഒരു കാലഘട്ടത്തിന്റെ കലാസപര്യയ്ക്കു തിരശീല വീഴ്ത്തി കലാമന്ദിര്‍ അപ്പച്ചന്‍ ഓര്‍മ്മയായി

0
14

തൊടുപുഴ :നിരവധിയാളുകളെ കലാലോകത്തേക്കു കൈപിടിച്ചുയര്‍ത്തിയ കലാമന്ദിര്‍ അപ്പച്ചന്‍ വിടവാങ്ങി .തൊടുപുഴക്കു ഒട്ടേറെ കലാകാരന്മാരെ സംഭാവന ചെയ്യുകയും പ്രമുഖരുടെ കലാവിരുന്ന് തൊടുപുഴക്കു സമ്മാനിക്കുകയും ചെയ്ത ഒരു കലാകാരനെയാണ് നഷ്ടമാവുന്നത് .
കരിംകുന്നം അമ്മനത്തി ല്‍(തെക്കേതേനംമാക്കല്‍)ടി ഓ ചാക്കോ തൊടുപുഴയില്‍ അധ്യാപകനായി പ്രവര്‍ത്തനം തുടങ്ങുകയും കലാരംഗത്തേക്കു തിരിയുകയും ചെയ്തതോടെയാണ് കലാമന്ദിര്‍ അപ്പച്ചനാകുന്നത് .
1965 ല്‍ തൊടുപുഴ സെന്റ്സെബാസ്‌ററ്യന്‍സ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചനാള്‍ മുതല്‍ സ്‌കൂളിലെ കലാപ്രവര്‍ത്തനങ്ങളുടെ അമരക്കാരനായിരുന്നു .1971 ജൂണ്‍,വര്‍ഷകലാരംഭത്തിലെ ഒരു സായം സന്ധ്യയില്‍ തൊടുപുഴയാറിന്റെ തീരത്തുള്ള ഒരു കൊച്ചുമുറിയിലാണ് കലാമന്ദിര്‍ ആരംഭിക്കുന്നത് .ഇവിടെ നിന്നും ഉയര്‍ന്ന സംഗീതത്തിന്റെ നാദവീചികള്‍ ഒരു കൂട്ടായ്മയുടെ സ്വപ്‌നമായിരുന്നു.
കലാമന്ദിര്‍ സാംസകാരിക സംഘടനയില്‍ മുപ്പതിലേറെ കലാകാരന്‍മാര്‍ അണിനിരന്ന ഗാനമേള ട്രൂപ്പായിരുന്നു പ്രധാന ആകര്‍ഷണം.
മുഖ്യ ഗായകന്‍ അപ്പച്ചന്‍ സാറായിരുന്നു .ശാസ്ത്രീയ സംഗീതം ,ഹാര്‍മോണിയം ,വയലിന്‍ ,മൃദംഗം ,ഗിറ്റാര്‍ ,ഫ്‌ലൂട്ട്,ഡാന്‍സ് ,ഡ്രോയിങ് ,തുടങ്ങിയ കലകള്‍ പഠിപ്പിക്കുന്നതിനുള്ള ക്ളാസ്സുകളും ആരംഭിച്ചു .
തൊടുപുഴ വിന്‍സന്‍ഷ്യന്‍ ആശ്രമാധികൃതര്‍ സൗജന്യമായി കലാമന്ദിറിനു ഒരു ആസ്ഥാനവും അനുവദിച്ചു .കലാമന്ദിര്‍ ഗാനമേള കേരളത്തിലങ്ങോളാമിങ്ങോളം നിരവധി വേദികളില്‍ നിറസാന്നിധ്യമായിരുന്നു.
അപ്പച്ചന്‍ സാറിന്റെ സംസ്‌കാര ശുശ്രൂഷകള്‍ 19-03-2019 (ചൊവ്വ) രാവിലെ 10 ന്തൊടുപുഴ മുതലിയാര്‍മഠം റോഡില്‍ തെക്കനാട്ട് പാലത്തിന് സമീപമുള്ള വസതിയില്‍ ആരംഭിച്ച് കരിംകുന്നം, നെടിയകാട് ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here