മംഗളാദേവി ചിത്രാപൗര്‍ണമി ഏപ്രില്‍ 19ന്: സുരക്ഷാ നടപടികള്‍ സ്വീകരിച്ചു

0
19
മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

കുമളി : ഏപ്രില്‍ 19ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉല്‍സവം സുഗമവും സുരക്ഷിതവുമായി ആഘോഷിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇടുക്കി,തേനി ജില്ലാ ഭരണകൂടങ്ങളുടെ സംയുക്തയോഗം തീരുമാനിച്ചു.
വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉല്‍സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ കമ്പം മുന്‍സിപ്പല്‍ ഹാളില്‍ ചേര്‍ന്ന വകുപ്പ് തലവന്‍മാരുടെ അവലോകന യോഗത്തില്‍ വിലയിരുത്തി. ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് . ദിനേശന്‍, തേനി കളക്ടര്‍ എം. പല്ലവി ബല്‍ദേവ് എന്നിവര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.
ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനതയുടെ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നതെന്ന് ജില്ലാ അധികൃതര്‍ സംയുക്ത യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ക്ഷേത്രം സ്ഥിതിചെയ്യുന്നത് വൈല്‍ഡ് ലൈഫ് പ്രോട്ടക്ഷന്‍ നിയമം നിലനില്‍ക്കുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ് പ്രദേശമായതുകൊണ്ട് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി, ബുദ്ധിമുട്ടില്ലാതെ ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ക്ഷേത്രത്തിലേക്കുപോകാനുള്ള വാഹനങ്ങള്‍ക്ക് ആര്‍ടി.ഒ പാസ് നല്‍കും. കാനനപാതിയില്‍ ഓരോ 600 മീറ്റര്‍ ഇടിവിട്ട് ശുദ്ധജല വിതരണ കിയോസ്‌കുകള്‍ സ്ഥാപിക്കും. വൈദ്യശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘം, ആംബുലന്‍സ് സൗകര്യം തുടങ്ങിയവയും ഏര്‍പ്പെടുത്തും.
യോഗത്തില്‍ വനംവകുപ്പ് ഡെപ്യൂട്ടിഡയറ്ക്ടര്‍ ശില്‍പ്പ വി. കുമാര്‍, , തമിഴ്നാട് ഡി.ആര്‍.ഒ കെ. കന്തസാമി, പോലീസ് സൂപ്രണ്ട് വി.ഭാസ്‌കരന്‍, വിവിധ വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here