അഴീക്കലില്‍ പൊളിക്കാന്‍ കൊണ്ടുവന്ന കപ്പലിനു തീപിടിച്ചു; പുകപരന്നത് പരിഭ്രാന്തി പരത്തി

0
15

അഴീക്കോട്: അഴീക്കലില്‍ പൊളിക്കാനുള്ള കപ്പലിന് അര്‍ദ്ധരാത്രിയില്‍ തീ പിടിച്ചത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. പൊതുമേഖലാ സ്ഥാപനമായ സില്‍ക്കില്‍ പൊളിക്കാന്‍ കൊണ്ടുവന്ന കപ്പലിനാണ് തീ പിടിച്ചത്. ഓറൈസണ്‍ ഫിസറീസ് എന്ന കപ്പലിന്റെ തീ പിടുത്തം അണയ്ക്കാന്‍ തിങ്കളാഴ്ച പുലരുന്നതുവരെ ഫയര്‍ സര്‍വീസ് പണിപ്പെടേണ്ടിവന്നു.
തീപിടുത്തവും അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന വിഷപുകയും പരിസരമാകെ പരന്നപ്പോള്‍ ജനം പരിഭ്രമത്തിലാണ്ടു. രാസമാലിന്യങ്ങള്‍ അടങ്ങിയതാണ് പുക ഇതു ശ്വസിച്ച പലരും അസ്വസ്ഥരായി. സില്‍ക്കിന് പരിസരത്തുള്ള നാട്ടുകാരാണ് തീ പിടിച്ച കാര്യം അധികൃതരെ അറിയിച്ചത്. പോലീസും അഗ്നിശമന സേനയും തിരിച്ചെത്തി. തളിപ്പറമ്പില്‍ നിന്ന് ഫയര്‍ സര്‍വീസിന്റെ സേവനം തേടി. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് നിയന്ത്രണവിദേയമായത്. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല. പൊളിക്കാന്‍ തുടങ്ങിയിട്ടില്ലെങ്കിലും കപ്പലിന്റെ കഴിഞ്ഞ ദിവസം ചില്ലറ അറ്റകുറ്റപണികള്‍ നടത്തിയിരുന്നു അത്രെ. ഒരു സിനിമ ചിത്രീകരണത്തിന് വേണ്ടി ഇതു ഉപയോഗിക്കാനായിരുന്നു റിപ്പയര്‍ എന്നു പറയുന്നുണ്ട്. അപ്പോള്‍ നടത്തിയ ടോര്‍ച്ച് കട്ടിംങ് ആകാം അഗ്നിബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നുണ്ട്. നേരത്തെ തന്നെ ഇവിടെത്തെ കപ്പല്‍ പൊളിക്കാരെപ്പറ്റി ജനങ്ങള്‍ക്ക് പരാതിയുണ്ടായിരുന്നു. അശാസ്ത്രീയമായ രീതിയിലാണ് പ്രവര്‍ത്തനം നടക്കുന്നതെന്നും പരിതസ്ഥിതിക്ക് കോട്ടം തട്ടുന്നതും ജനങ്ങളുടെ ആരോഗ്യത്തിന് ഹനീകരവുമാണ് പ്രവര്‍ത്തനങ്ങളെന്നും അവര്‍ പരാതിപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here