കരിങ്കുളം മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

0
7
ഓഫിസിന്റെ വാതില്‍ തകര്‍ത്ത നിലയില്‍

കട്ടപ്പന: ചപ്പാത്ത് കരിങ്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്‍പിലെ ഭണ്ഡാരം കുത്തിത്തുറന്ന് 700 രൂപയോളം കവര്‍ന്നു.
ഓഫിസ് മുറിയുടെ വാതില്‍ തകര്‍ക്കുകയും ശ്രീകോവിലിന്റെയും ഉപക്ഷേത്രത്തിന്റെയും വാതിലുകള്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഓഫിസിലും മറ്റുമായി സൂക്ഷിച്ചിരുന്ന നിലവിളക്കുകളും ഓട്ടുപകരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല.
കഴിഞ്ഞ ദിവസം രാവിലെ ഏഴോടെ ഓഫിസിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ട സമീപവാസി ക്ഷേത്രം ഭാരവാഹികളെ അറിയിക്കുകയായിരുന്നു. രാത്രി 9.30 വരെ ഭാരവാഹികള്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ചന്ദനം ചാലിക്കാന്‍ ഉപയോഗിക്കുന്ന കല്ലുകൊണ്ട് ശ്രീകോവിലിന്റെ വാതിലിലെ ചെമ്പുമുദ്ര ഇടിച്ചു നശിപ്പിച്ച നിലയിലാണ്. വിളക്കുകളും മറ്റും കൊണ്ടുപോകാത്തതിനാല്‍ പണം മാത്രം ലക്ഷ്യമിട്ടായിരുന്നു മോഷണം എന്നാണ് പൊലീസിന്റെ നിഗമനം.
എല്ലാ ശനിയാഴ്ചകളിലും മറ്റു വിശേഷ ദിവസങ്ങളിലും മാത്രമാണു ക്ഷേത്രത്തില്‍ പൂജ ഉള്ളത്. ഉപ്പുതറ പൊലീസ് കേസെടുത്ത് എസ്എച്ച്ഒ കെ.പി.ജയപ്രസാദ്,എഎസ്ഐ പി.എന്‍ .ദിനേശ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സേവനവും ലഭ്യമാക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here