കത്രിക പുല്ലിന്റെ ശല്യം: പൈങ്കുളം പാടശേഖരത്തില്‍ കൃഷി നശിക്കുന്നു

0
14
കത്രിക പുല്ല് നിറഞ്ഞ പൈങ്കുളം പാടശേഖരം

പേരാമ്പ്ര : പേരാമ്പ്ര പഞ്ചായത്ത് 17ാം വാര്‍ഡില്‍ വ്യാപിച്ചുകിടക്കുന്ന പൈങ്കുളം അഴകത്ത് താഴെ പാടശേഖരത്തില്‍ കത്രിക പുല്ലിന്റെ ശല്യവും ആവശ്യത്തിന് ജല ലഭ്യത ഇല്ലാത്തത് കാരണവും കൃഷി പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നു. മേഖലയിലെ 75ഓളം ഏക്കര്‍സ്ഥലത്താണ് പാടശേഖരം വ്യാപിച്ച് കിടക്കുന്നത്. പ്രദേശത്തുകൂടെ പോവുന്ന ബ്രാഞ്ച് കനാലില്‍വെള്ളമില്ലാത്തതു കാരണം പാടശേഖരം ഉണങ്ങി വിണ്ടുകീറുകയാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. പാടശേഖരത്തിന്റെ നടുവിലൂടെ തോട് സാധ്യമാക്കിയാല്‍ ഇവിടെ വെള്ളമെത്തിക്കാന്‍ കഴിയും. ഗെയില്‍ പൈപ്പ് പദ്ധതികാരണം വയലില്‍അടിഞ്ഞുകൂടിയ മണ്ണ് നീക്കി വെള്ളമൊഴുക്കാന്‍നടപടി വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ആക്കൂപറമ്പിലെ ബ്രാഞ്ച് കനാലിന്റെ ഷട്ടര്‍തുറന്നാല്‍പൈങ്കുളം പാടത്ത് കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കുകയും പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹരാ വുമാകും. പൈങ്കുളം പാടത്തെ നെല്‍കൃഷി പ്രവര്‍ത്തനങ്ങള്‍തൊഴിലുറപ്പ് പദ്ധതിയില്‍ ഉ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കഠിനമായ വെയില്‍കാരണം തൊഴിലാളികള്‍ക്ക് പാടത്ത് ഇറങ്ങാന്‍കഴിയാത്ത അവസ്ഥയാണ്. കത്രിക പുല്ല് നീക്കുകയും ആവശ്യത്തിന് വെള്ളം ലഭിക്കുകയും ചെയ്താല്‍ഇവിടെ മൂന്ന് കൃഷികളും നടത്താമെന്നാണ് കര്‍ഷകര്‍പറയുന്നത്. എന്നാല്‍ അധികൃതര്‍ ഈ കാര്യത്തില്‍വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്ന് കര്‍ഷകര്‍ആരോപിക്കുന്നു പൈങ്കുളം പാടത്തെ കൃഷി യോഗ്യമാക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും സാങ്കേതിക തടസം നീക്കി നെല്‍കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ഉടന്‍ വിതരണം ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here