പോളശല്യം: കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസ് മുടങ്ങി

0
18

കോട്ടയം: തോടുകളിലും പുഴകളിലുമെല്ലാം പോളശല്യം രൂക്ഷമായി. ഇതോടെ കോട്ടയ ത്തു നിന്ന് ആലപ്പുഴയ്ക്കുള്ള ബോട്ട് സര്‍വീസ് താറുമാ റായി. ജില്ലാ പഞ്ചായത്തിന്റെ പോളവാരല്‍ യന്ത്രം ഉപയോ ഗിച്ച് പോള വാരാനുള്ള ഒരു നടപടിയും ആരംഭിച്ചിട്ടുമില്ല.
കോട്ടയം നഗരസഭയും തി രുവാര്‍പ്പ് ഗ്രാമപഞ്ചായത്തു മാണു കൊടൂരാറ്റിലെ പോള വാരേണ്ടത്. ഇവരാരും ഇതുവ രെ പോളവാരല്‍ ആരംഭിച്ചിട്ടി ല്ല. കൊടൂരാറ്റിലെ പോള നീക്കാതെ ഇനി ബോട്ട് ഓടില്ല. ഇന്നലെയും ബോട്ട് വഴിയില്‍ കുടുങ്ങി. ഞായറാഴ്ച രാവി ലെ 6.45നുള്ള കോട്ടയം-ആല പ്പുഴ സര്‍വീസ് മുടങ്ങി. ഇ ന്നലെ ഉച്ചയ്ക്ക് ആലപ്പുഴ യ്ക്കുള്ള സര്‍വീസും മുടങ്ങി. പോളയും പായലും ബോട്ടില്‍ കുടുങ്ങിയതുമൂലമാണ് യാത്ര തുടരാനാവാതെ നിര്‍ത്തലാ ക്കേണ്ടി വന്നത്.
യാത്രക്കാര്‍ മാത്രമല്ല നെല്‍ കര്‍ഷകരും ബുദ്ധിമുട്ടിലാണ്. കായല്‍ മേഖലയില്‍നിന്ന് ഒരു മണി നെല്ല് പോലും കരയ് ക്കെത്തിക്കാനാവാത്ത സ്ഥിതിയാണുള്ളത്. പായ ലും പോളയും വാരാതെ ഒരു തരത്തിലും ഇനി കൊടൂരാ റ്റിലൂടെ യാത്ര ചെയ്യാനാവില്ല. പടിഞ്ഞാറന്‍ പ്രദേശത്തുകാ ര്‍ക്ക് കുടിവെള്ളം എടുക്കാ ന്‍.പോകാനാവുന്നില്ല.
കോട്ടയം കോടിമത ബോട്ട് ജെട്ടിയില്‍ പോലും പോള യും പായലും നിറഞ്ഞതോടെ ബോട്ടിന് അടുക്കാനാവാത്ത സ്ഥിതിയാണ്. മൂന്നു ബോട്ടു കളാണ് ഇപ്പോള്‍ ആലപ്പു ഴ-കോട്ടയം സര്‍വീസ് നട ത്തുന്നതെങ്കിലും ഫലത്തില്‍ ഒരെണ്ണമേ കോട്ട യത്തുനിന്ന് ആലപ്പുഴയ്ക്കു.പോകുന്നുള്ളു.
പള്ളം വഴിയാണ് സര്‍വീ സ്. മറ്റു രണ്ട് ബോട്ടുകള്‍ ആലപ്പുഴയില്‍ നിന്നു കാ ഞ്ഞിരംവരെ വന്നുപോകുക യാണ്. കാഞ്ഞിരം സ്‌കൂളില്‍ പഠിക്കുന്ന കായല്‍മേഖല യില്‍ നിന്നുള്ള വിദ്യാര്‍ഥിക ള്‍ക്കു വേണ്ടിയാണ് രണ്ടു ബോട്ടുകള്‍ സര്‍വീസ് നട ത്തുന്നത്. പള്ളം, പഴുക്കാ നിലം വഴിയുള്ള യാത്രയും ദുഷ്‌കരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here