ഭാര്യ മരിച്ചെന്ന് തെറ്റായസന്ദേശം; ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ ഭാര്യയും

0
15

കൊല്ലം: രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യ മരിച്ചെന്ന തെറ്റായ വാര്‍ത്ത അറിഞ്ഞ ഭര്‍ത്താവ് ജോലിസ്ഥലത്തെ ഫ്‌ലാറ്റില്‍ കുഴഞ്ഞു വീണു മരിച്ചു. മണിക്കൂറുകള്‍ക്കുശേഷം ഭാര്യയും മരിച്ചു. ഗുജറാത്തില്‍ കമ്പനി സൂപ്പര്‍വൈസറായ കൊല്ലം കൈതക്കോട് എരുതനംകാട് സുജാതഭവനത്തില്‍ ജെ.രാജു (57)വും ഭാര്യ സി.സുജാത(50)യുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. വര്‍ഷങ്ങളായി ഗുജറാത്തിലായിരുന്നു കുടുംബം. രോഗബാധിത ആയതിനെത്തുടര്‍ന്നു സുജാത രണ്ടു വര്‍ഷമായി നാട്ടിലായിരുന്നു. ഏകമകന്‍ രാഹുല്‍രാജും ഒപ്പമുണ്ടായിരുന്നു.രാജു ഇടയ്‌ക്കെത്തി ചികിത്സാകാര്യങ്ങള്‍ അന്വേഷിച്ചു മടങ്ങുകയായിരുന്നു പതിവ്. ശനിയാഴ്ച രാത്രി എട്ടരയോടെ സുജാതയ്ക്ക് അസുഖം കൂടുതലായി കുണ്ടറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ, ഭാര്യ മരിച്ചെന്ന വിവരമാണ് ഗുജറാത്തില്‍ രാജു അറിഞ്ഞത്. രാത്രി 12ന് രാജു ഫ്‌ലാറ്റില്‍ കുഴഞ്ഞുവീണു മരിച്ചതായി പിന്നീടു ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. ഇതൊന്നും അറിയാതെ പുലര്‍ച്ചെ 3ന് സുജാതയും മരിച്ചു. രാജുവിന്റെ മൃതശരീരം തിങ്കളാഴ്ച നാട്ടിലെത്തിച്ചു. ഇരുവരുടെയും സംസ്‌കാരം ഇന്നലെ വീട്ടുവളപ്പില്‍ നടന്നു

LEAVE A REPLY

Please enter your comment!
Please enter your name here