അനിതാ പീറ്റര്‍, ചരിത്രത്താളുകളില്‍ ഇടംപിടിച്ച മലയാളി ബൈക്ക്‌റൈഡറായ വീട്ടമ്മ

0
61
പ്രശസ്ത ബൈക്ക് റൈഡറും മോഹിനിയാട്ടം നര്‍ത്തകിയുമായ അനിത പീറ്റര്‍

വൈക്കം: അനിത പീറ്റര്‍ ഇന്‍ഡ്യയിലെ അറിയപ്പെടുന്ന അതിസാഹസിക ബൈക്ക്‌റൈഡര്‍. ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ മനോഹരമായി ചിരിക്കുന്ന മുഖഭാവമുള്ള രണ്ടു കുട്ടികളുടെ സ്‌നേഹനിധിയായ അമ്മ. ഭര്‍ത്താവിന്റെ താങ്ങും തണലുമായ ഒരു പാചക വിദ്ഗധ. പാട്ടുകാരി, അദ്ധ്യാപിക, ഉപകണസംഗീതത്തിലും, ഡാന്‍സിലും (മോഹിനിയാട്ടം) കഴിവു തെളിയിച്ച സീരിയല്‍, സിനിമ, ആര്‍ട്ടി സ്റ്റ്, മിസ്സിസ് ഇന്‍ഡ്യ ഫൈനലിസ്റ്റ്, അറിയപ്പെടുന്ന മാരത്തണ്‍ ഓട്ടക്കാരി, എഴുത്തുകാരി ഹൈദ്രാബാദിലെ പെര്‍സോണ സ്‌ക്രിപ്റ്റ് എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ, തീയേറ്റര്‍ ആര്‍ട്ടിസ്റ്റ് പ്രശസ്തമായ ഠഋഉഃ അടക്കമുള്ള പ്രമുഖസ്ഥാപനത്തിലെ പരി ശീലക, ലീഡര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഫെലിസിറ്റേറ്റര്‍ അ തിനേക്കാള്‍ എല്ലാം ഉപരിയായി എല്ലാവരെയും അകമഴിഞ്ഞ് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യു ന്ന അമ്മ, സ്ത്രീ, ഭാര്യ, സു ഹൃത്ത് വഴികാട്ടി. അങ്ങനെയെല്ലാമാണ് അനിതാ പീറ്റര്‍.
ഇന്ന് നമ്മുടെ നാ ട്ടില്‍ എതൊരു സ്ത്രീക്കും, പുരുഷനും, അതുപോലെ വിദ്യാര്‍ത്ഥികള്‍ക്കും റോള്‍ മോഡലാക്കാന്‍ പോന്ന ധീര വനിത. അനിത 29-ാം വയസ്സില്‍ തന്റെ ഇഷ്ട വാഹനമായ ഹാര്‍ഡ്‌ലി ഡേവിസണ്‍ ബൈക്കില്‍ മൂന്നു സ്ത്രീക ളും രണ്ട് പുരുഷന്‍മാരും അടങ്ങുന്ന ടീം നാലു ബൈ ക്കുകളിലായി ഹൈദ്രാബാദില്‍ നിന്നും കേരളത്തിലൂടെ കൊ ച്ചി, തിരുവന്തപുരം വഴി കന്യാകുമാരിയിലേക്കും അ വിടെ നിന്ന് തിരിച്ച് ഹൈദ്രാബാദ്, ഡല്‍ഹി വഴി കാശ്മീരിലേക്കും കാശ്മീരില്‍ നിന്ന് ഹൈദ്രാബാദിലേക്ക് തിരി ച്ചും 26 ദിവസം നീണ്ടു നില്‍ ക്കുന്ന അതിസാഹസികമായ യാത്രയിലൂടെ 8600 കിലോമീറ്റര്‍ ദൂരം സ്വന്തമായി ബൈ ക്കോടിച്ച് ലോകത്തിന്റെ ചരിത്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു.
ബുദ്ധിമുട്ടുകളെയോ പാരിതോഷികങ്ങളേക്കുറിച്ചോ ഓര്‍ക്കാതെ തനിക്ക് ഒട്ടും പരിചയമില്ലാത്ത വിജനമായ റോഡിലൂടെ നൂറുകണക്കിനു കിലോമീറ്റര്‍ ദൂരം പുതിയ പുതിയ കാഴ്ചകളെയും അ നുഭവങ്ങളെയും തേടിയുള്ള ഒരു മഹായാത്രയായിരുന്നു അത.് എന്നുമീ യാത്ര തനിക്കേറെ അനുഭവങ്ങളും അറിവുകളും പകര്‍ന്നു തന്നു എന്നും അനിത അഭിമാനത്തോടെ ഓര്‍ക്കുന്നു.
ആ സന്തോഷം തെല്ലും അടങ്ങാത്തതുകൊണ്ട് പു തിയ ദൂരങ്ങളും അടയാളങ്ങളും തേടി അനിത തന്റെ യാത്ര തുടരുകയാണ്. യാത്രയുടെ ഭാഗമായിട്ടു കൂടിയാണ് എറണാകുളത്തെ കൊ ട്ടുപള്ളില്‍ തോമസ്, സാറാമ്മ ദമ്പതികളുടെ ഭവനത്തില്‍ എത്തിയത്. പിതാവിന്റെ 80-ാം പിറന്നാള്‍ മാതാപിതാക്കളോടൊപ്പം ആഘോഷിക്കുന്നതിനായി ഹൈദ്രാബാദില്‍ സ്ഥിര താമസമാക്കിയ അനി ത പീറ്റര്‍ എന്ന 44കാരി തന്റെ ഇഷ്ട വാഹനത്തില്‍ നിര്‍ ത്താതെ ഓടിച്ച് എറണാകുള ത്ത് എത്തിച്ചേര്‍ന്നത്. മോ ഹിനിയാട്ടം നര്‍ത്തകിയായ തന്നെ സ്‌കൈപ്പിലൂടെ ഡാന്‍ സിന്റെ പുതിയ പാഠങ്ങള്‍ പ ഠിപ്പിക്കുന്ന നേരിട്ട് ഇതുവരെ കണ്ടിട്ടില്ലാത്ത അദ്ധ്യാപകനാ യ വൈക്കം സ്വദേശി ഹേമന്ദ് ലക്ഷ്മണിനെ കാണണം എ ന്നുള്ള ഉദ്ദേശ്യത്തോടെയാണ് വൈക്കത്തെത്തിച്ചേര്‍ന്നത്. നൃത്തത്തോട് ഏറെ താത്പര്യമുള്ള അനിത സ്വന്തമായി തുടങ്ങിയ ലാസ്യ ദ്രുതം എന്ന നൃത്ത സംഘം അവതരിപ്പിച്ച ”ശക്തി” എന്ന ബാലെ ഏറെ പ്രേക്ഷക പ്രശംസനേടിയെ ന്നും ഇനിയും കൂടുതല്‍ വേ ദികളില്‍ ഇത് അവതരിപ്പിക്കാനുള്ള പരിശ്രമത്തിലാണെ ന്നും അനിത പറഞ്ഞു.
ഭര്‍ത്താവ് പീറ്റര്‍ ഹൈദ്രാബാദില്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി നോക്കുകയാണ്. മകള്‍ നേഹ ഡിഗ്രിക്കും മക ന്‍ നേതല്‍ 9-ാംക്ലാസ്സ് വിദ്യാ ര്‍ത്ഥിയാണെന്നും ഇവരുടെ പൂര്‍ണ്ണ പിന്തുണയുള്ളതുെകൊണ്ടാണ് തനിക്കിതൊക്കെ നേടിയെടുക്കാന്‍ സാധിച്ചതെന്നും അനിത അഭിപ്രായപ്പെട്ടു.
യാത്രകള്‍ നമ്മുടെ മനസ്സിനെ കൂടുതല്‍ വിശാലതയുള്ളതാക്കുമെന്നും അതുകെണ്ട് എല്ലാവരും കഴിയാവുന്നത്ര യാത്ര ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍ഡ്യയിലെ സ്ത്രീകള്‍ കഴിവുതെളിയിച്ചിട്ടുള്ളവരാണെന്നും ലോകത്തി ന് തന്നെ മാതൃകയാ യിട്ടുള്ള ഒട്ടനവധി വനിതാരത്‌നങ്ങള്‍ ഇവിടെ ജീവിച്ചിട്ടുണ്ടെന്നും അതുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നടത്തേണ്ട ആവശ്യം ഇനിയില്ലെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ സ്ത്രീകള്‍ വിദ്യാസമ്പരാണ്. പക്ഷെ അ വര്‍ക്ക് പുരുഷന്മാരെ പോലെ സ്വന്തം.തീരുമാനപ്രകാരം.കുടും ബത്തിലും സമൂഹത്തിലും പ്രവര്‍ത്തിക്കാന്‍ മടിയാണ്. അത് മാറ്റി കരുത്തോടെ തുല്യപ്രവര്‍ത്തിയിലൂടെ കഴിവ് തെളിയിക്കണമെന്നും, അതുപോലെ തന്നെ നമ്മുടെ കുട്ടികളെ ഇന്നത്തെ വിദ്യാഭ്യാസ രീതിയില്‍ നിന്ന് വ്യത്യസ്ഥമായി ദൈനംദിന ജീവിതത്തി ലെ ബുദ്ധിമുട്ടുകളെ ഓരോ പ്രോജക്ട്കളായി ഏറ്റെടുത്ത് അത് പ്രാവര്‍ത്തികമാക്കാന്‍ കഴിവും, ശേഷിയും ഉള്ളവരാ ക്കി മാറ്റണമെന്നും രണ്ട് കുട്ടി കളുടെ മാതാവും ട്രെയിന റുമായ അനിത ഓര്‍മ്മിപ്പിച്ചു.
ഞാന്‍ ഇന്നും ഇരുപതുകാരിയുടെ കരുത്തോടെ സ്ത്രീ കള്‍ക്ക് അസാധ്യമെന്ന് സമൂ ഹം വിധിയെഴുതിയ പല കാര്യങ്ങളും ചെയ്യുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്വന്തം ബൈക്കില്‍ സഞ്ചരിക്കാറുണ്ടെന്നും പെ ണ്‍മനസ്സുകളെ മാത്രമല്ല ക ണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്ന എല്ലാവരെ യും ഭയമില്ലാതെ ഈ സമൂഹത്തില്‍ എങ്ങനെ ജീവിക്കാം എന്ന് സ്വന്തം ജീവിതകഥയിലൂടെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാറുണ്ടെന്നും.പറഞ്ഞു.
നമ്മുടെ സമൂഹം ‘മീട്ടൂ’ പോലുള്ള കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യണമെന്നും എന്നാല്‍ മീട്ടൂ മറ്റുളളവരെ അപകീര്‍ത്തിപ്പെടുത്താനുള്ള ആയുധമാക്കരുതെന്നും മറിച്ച് വരും തലമുറയുടെ വളര്‍ച്ച യ്ക്ക് വേണ്ടി ഉപകാരപ്രദമായ രീതിയില്‍ സത്യത്തെ അറി ഞ്ഞ് സ്വാതന്ത്ര്യത്തോടെ ജീ വിക്കാന്‍ മീട്ടൂ വെളിപ്പെടുത്തലുകള്‍ ഉപകരിക്കുമെന്നും അതുകൊണ്ട് താന്‍ ഇതിനെ അനുകൂലിക്കുമെന്നും അവര്‍ വെളിപ്പെടുത്തി.
വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്തു കൊ ണ്ടിരുന്ന സ്ത്രീകള്‍ക്ക് മീട്ടൂ വെളിപ്പെടുത്തലുകള്‍ ഉണ്ടായതോടെ ഏറെ ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ശബരിമല സ്ത്രീ പ്രവേശനം എന്ന വിഷയം കേവലം രാഷ് ്ട്രീയക്കാരുടെ ഒരു അഭ്യാസമാണെന്നും സ്ത്രീകള്‍ക്ക് ഈ വിഷയത്തില്‍ ഒട്ടും താത്പര്യമില്ലെന്നുമാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്.
കോടതി വിധിയിലൂടെ സ്ത്രീ പ്രവേശനം നേടിയെടുത്തെങ്കിലും മതപരമായ ചടങ്ങുകളില്‍ വിശ്വാസമുള്ള ഒറ്റ സ് ്ത്രീ പോലും ശബരിമല ദര്‍ശനത്തിനായി മല ചവിട്ടിയിട്ടില്ല. സ്ത്രീകള്‍ക്ക് ഈ വിഷയത്തില്‍ വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായവും ഉണ്ടെ ന്നു വ്യക്തമാക്കുന്നതാണ് സമീപകാല അനുഭവമെന്നും അനിതാ പീറ്റര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here