കണ്ണൂരിലെ ആച്ചിലീസ് സെക്യൂരിറ്റി സ്ഥാപന മേധാവി ഹയാനയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി

0
65

തലശ്ശേരി: കണ്ണൂരിലെ ആച്ചിലീസ് സെക്യൂരിറ്റി സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഹയാന സഹദേവന്‍ തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി തള്ളി. തലശ്ശേരി ജില്ലാ പ്രിന്‍സിപ്പള്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ടി.ഇന്ദിരയാണ് ഹരജി തള്ളിയത.്
കണ്ണീരിലെ ആച്ചിലീസ് സെക്യൂരിറ്റി സര്‍വ്വീസ് ഗള്‍ഫിലെ പാക്കിസ്ഥാന്‍ കമ്പനിയുടെ ഫ്രാഞ്ചയ്സിയാണെന്നും ഇതു വഴി നിരവധി പേരെ റിക്യൂട്ട് ചെയ്തതെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ സ്ഥാപനം വഴി ദുബായിലെത്തി വഞ്ചിക്കപ്പെട്ട മുഴപ്പിലങ്ങാട് കുഞ്ഞിപ്പറമ്പത്ത് റഫീഖിന്റെ മകന്‍ കെ.പി നിസാമുദ്ദീന്‍ കണ്ണൂര്‍ മേലെ ചൊവ്വ എടച്ചൊവ്വ റോഡിലെ ചെറുവളത്ത് സഹദേവന്റെ മകള്‍ ഹയാന സഹദേവനെതിരെ കോടതിയില്‍ പരാതി നല്‍കുകയും ഇതേ തുടര്‍ന്ന് ഹയാനക്കെതിരെ എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എടക്കാട് പോലീസ് ഹയാനയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിന് ശേഷമാണ് യുവതി തന്നെ പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കോടതിയെ സമീപിച്ചിരുന്നത.് എന്നാല്‍ യുവതിക്കെതിരെ ഇത്തരത്തില്‍ വിസ വാഗ്ാദാനം ചെയ്ത് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറായില്ല.ദുബായില്‍ സെക്യൂരിറ്റി സ്ഥാപനത്തില്‍ ബൗണ്‍സര്‍ തസ്തികയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് നിസാമുദ്ദീനില്‍ നിന്ന് പണം വാങ്ങി പറഞ്ഞ ജോലി നല്‍കാതെ ഇയാള്‍ക്ക് ഗള്‍ഫില്‍ നരകയാതന അനുഭവിച്ച സംഭവത്തിലാണ് എടക്കാട് പോലീസ് കേസെടുത്തിരുന്നത്…തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസത്രേട്ട് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് എടക്കാട് പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നത.്
ദുബായിലെ ഡോര്‍സെക് സെക്യൂരിറ്റി സര്‍വ്വീസ് കമ്പനിയുടെ കീഴിലാണ് കണ്ണൂരിലെ ഹയന സഹദേവന്റെ നേതൃത്വത്തിലുള്ള സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് നിസാമുദ്ദീന്‍ പരാതിപ്പെട്ടിരുന്നു. പാക്കിസ്ഥാന്‍ പൗരനായ ഡോര്‍സെക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഇര്‍ഫാന്റെ മേല്‍നോട്ടത്തിലാണ് കണ്ണൂരിലെ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും നിരവധി യുവാക്കളെ ഈ സ്ഥാപനം വഴി ഗള്‍ഫിലെ പാക്കിസ്ഥാന്‍ ക്യാമ്പിലെത്തിച്ച് പീഡനത്തിന് ഇരയാക്കുകയും പണം വാങ്ങി വഞ്ചിക്കുകയും ചെയ്തതായി നിസാമുദ്ദീന്‍ പരാതിപ്പെട്ടിരുന്നു. ഗള്‍ഫില്‍ ഉന്നത ജോലി വാഗ്ദാനം ചെയ്ത നിരവധി പേര്‍ക്ക് ജോലിയോ പണമോ തിരിച്ച് നല്‍കാതെ വഞ്ചിച്ച നിരവധി പരാതികളും ഹയാനക്കെതിരെ ഉയര്‍ന്നിരുന്നു് അതിനാല്‍ തന്നെ ഈ സ്ഥാപനത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടത്തണമെന്നാണ് നിസാമുദ്ദീന്റെ ആവശ്യം, കേരളക്കാര്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ യുവാക്കള്‍ കണ്ണൂരിലെ ആച്ചിലീസ് സെക്യൂറിറ്റി കമ്പനി വഴി ഗള്‍ഫിലെത്തിയിട്ടുണ്ട.് ഇവര്‍ക്കൊന്നും വാഗ്ദാനം ചെയ്ത ശമ്പളമോ മറ്റോ നല്‍കാതെ ഒട്ടകത്തെ മേയക്ക്കുന്ന ജോലിയുള്‍പ്പെടെയാണ് നല്‍കിയെതന്നാണ് ആരോപണം. ഗള്‍ഫിലെത്തിയാല്‍ പാക്കിസ്ഥാന്‍കാരനായ ഇര്‍ഫാന്‍ നൈജീരിയക്കാരെ ഉള്‍പ്പെടെ കൂട്ടി വന്ന് ഇന്ത്യയില്‍ നിന്ന് ജോലിക്കെത്തിയവരെ ക്രൂമായി പീഡിപ്പിക്കുകയാണെന്നാണ് പരാതി. ദുബായിലെ ഡോര്‍സെക് സെക്യൂരിറ്റി കമ്പനിയുടെയും കണ്ണൂരിലെ ആച്ചിലീസ് സെക്യൂരിറ്റി കമ്പനിയുടെയും ലോഗോയും ഒന്ന് തന്നെയാണെന്ന് നിസാമുദ്ദീന്‍ വെളിപ്പെടുത്തിയിരുന്നു. ഇവിടെ നിന്ന് ആളുകളെ റിക്യൂട്ട് ചെയ്ത് ലക്ഷങ്ങള്‍ പാക്കിസ്ഥാന്‍ കമ്പനിയില്‍ നിന്ന് ഹയാനക്ക് ലഭിക്കുന്നുണ്ടെന്നും നിസാമുദ്ദീന്റെ പരാതിയില്‍ പറഞ്ഞിരുന്നു. ഈ സ്ഥാപനത്തിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ ന്ിസാമുദ്ദീന് വധഭീഷണിയുള്‍പ്പെടെ വന്നിരുന്നു പ്രതിയായ ഹയാന പരാതിക്കാരനെ വഞ്ചിച്ച് അന്യായമായി ധനം സമ്പാദിക്കണമെന്ന ഉദ്യേശ്യത്തോടെ പരാതിക്കാരനെ സമീപിക്കുകയും വ്യാജ പ്രസ്ഥാവന നടത്തി പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കുയും ചെയ്തെന്നാരോപിച്ചാണ് അഡ്വ.എന്‍.ആര്‍ ഷാനവാസ് മുഖേന നിസാമുദ്ദീന്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. ഒന്നര ലക്ഷം രൂപ വഞ്ചന നടത്തി കൈപ്പറ്റിയ പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 420 പ്രകാരം ശിഷാര്‍ഹമായ കുറ്റം ചെയ്തന്നാണ് യുവാവിന്റെ പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here