തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് റേഷനരി കടത്ത് സജീവം

0
50

പാറശ്ശാല: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിനിലൂടെയും, തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലും കെ.എസ്.ആര്‍.ടി.സി ബസ്സിലും തമിഴ്‌നാട് റേഷനരി കടത്ത് വീണ്ടുംസജീവമാകുന്നു ഒരു മാസം മുമ്പാണ് അതിര്‍ത്തിയില്‍ വിജലന്‍സി വിഭാഗം അതിര്‍ത്തിയിലെ സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ പരിശോധനയില്‍ പത്ത് കിന്റ ലോളം അരി പിടിച്ചെടുത്തിരുന്നു.

തമിഴ്‌നാട്ടില്‍ റേഷന്‍ കടകള്‍ വഴി പൊതു ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന അരിയാണ് ചെറിയ ചാക്കുകളിലാക്കി വീട്ടാവശ്യത്തിനെന്ന വ്യാജേന ബസ്സില്‍ കയറ്റി അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ചില സ്വകാര്യ ഗോഡൗണില്‍ എത്തിക്കുന്നത് ഇവിടെ നിന്ന് ബ്രാന്റഡ് കമ്പനി ചാക്കുകളില്‍ നിറച്ച് വന്‍തോതില്‍ ലോറികളില്‍ കയറ്റി മില്ലുകളില്‍ എത്തിക്കുന്നു. ദിവസേന ടണ്‍കണക്കിന് അരിയാണ് ബസ്സിലും, ട്രെയിനിലും ദിവസേന അതിര്‍ത്തി കൊണ്ടി കേരളത്തിലെത്തുന്നത്.. തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍കട വഴി സൗജന്യമായി നല്‍കുന്ന അരി കേരളത്തിലെ ചില ഇടനിലക്കാര്‍ കിലോക്ക് 10 രുപ മുതല്‍ 15 രുപ വരെ വില നല്‍കി വാങ്ങിക്കുന്നു.ഇത് കേരളത്തിലെത്തുമ്പോള്‍ ഒരു കിലോ അരിക്ക് 20 രുപ മുതല്‍ 25 രൂപ വരെ ലഭിക്കുന്നു ഒരു കിലോയില്‍ 10 രുപയില്‍ കൂടുതല്‍ ലാഭം ലഭിക്കുന്നതിനാല്‍ ഒരു ദിവസം 10 കിലോ വീതം കൊള്ളുന്ന 10 ചാക്ക് അരി വാങ്ങി ബസ്സിലൂടെ അതിര്‍ത്തിയിലെ ഇഞ്ചി വിളയില്‍ എത്തിക്കുന്നു. ഒരു ദിവസം ഒരാള്‍ 100 കിലോ അരി കൊണ്ടു വന്നാല്‍ 1000 രൂപ അധിക ലാഭം ലഭിക്കും ഇത് ഇഞ്ചി വിളയിലെ സ്വകാര്യ അരി ഗോഡൗണില്‍ ശേഖരിച്ച് ഗോഡൗണില്‍ അവരുടെ ഒരു പ്രത്യക ബ്രാന്റ് അരിയുടെ ചാക്കിലാക്കി ടണ്‍ കണക്കിന് അരിയാണ് സ്വകാര്യ മില്ലുകളിലേക്ക് കയറ്റി അയയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here