പാലിയേറ്റീവ് പ്രവര്‍ത്തകന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു

0
15

മേപ്പാടി: പാലിയേറ്റീവ് പ്രവര്‍ത്തകന്‍. പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു.മേപ്പാടി ജ്യോതി പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറി ആതിര ഹൗസില്‍ തോമസ് (71) ആണ് പ്രസംഗിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മരിച്ചത്. പാലിയേറ്റീവിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മൂപ്പൈനാട് പഞ്ചായത്തില്‍ യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു .ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.േ

മപ്പാടിയിലെ സാമൂഹ്യ പ്രവര്‍ത്തനത്തിലും പാലിയേറ്റീവിന്റെ നേതൃനിരയിലും നിറസാന്നിധ്യമായിരുന്നു തോമസ് മാസ്റ്റര്‍. ഭാര്യ വിജയമ്മ ടീച്ചര്‍.മക്കള്‍:ജിതേഷ് തോമസ്,അനീഷ് തോമസ്.സംസ്‌കാരം പിന്നീട്

LEAVE A REPLY

Please enter your comment!
Please enter your name here