കായിക താരങ്ങള്‍ ആയുര്‍വേദ ചികിത്സ തേടി തൊടുപുഴയില്‍

0
29
ആയുര്‍വേദ ചികിത്സ തേടി ജില്ലാ ആയുര്‍വേദാശുപത്രിയിലെത്തിയ കായിക താരങ്ങള്‍

തൊടുപുഴ: പരിക്കിന്റെ പിടിയിലമര്‍ന്ന ദേശീയ, അന്തര്‍ദേശീയ കായിക താരങ്ങള്‍ ആയുര്‍വേദ ചികിത്സ തേടി തൊടുപുഴ ജില്ലാ ആയുര്‍വേദാശുപത്രിയിലെത്തി. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ചികിത്സയുടെ പെരുമ കേട്ടറിഞ്ഞ് ഒന്‍പത് ദേശീയ അന്തര്‍ദേശീയ താരങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ചികിത്സ തുടരുന്നത്.
ദേശീയ, അന്തര്‍ദേശിയ തലത്തില്‍ മെഡല്‍ നേട്ടം കൈവരിച്ച താരങ്ങളാണ് എല്ലാവരും. 5,000, 10,000 മീറ്ററില്‍ അന്തര്‍ദേശീയ തലത്തില്‍ വെള്ളി മെഡല്‍ ജേതാവ് ഗുര്‍പ്രീത്, എയ്ഞ്ചല്‍, ജെറില്‍ ജോസ് എന്നിവരാണ് അന്തര്‍ദേശിയ താരങ്ങള്‍. 800 മീറ്റര്‍ അത് ലറ്റിക്‌സില്‍ ദേശീയ സ്വര്‍ണ മെഡല്‍ ജേതാവ് തെരേസ ജോസ്, ദേശീയ ബാസ്‌കറ്റ് ബോള്‍ സ്വര്‍ണ മെഡല്‍ ജേതാക്കളായ ഡി. ഡൊമിനിക്ക് , അലന്‍ പയസ്, ഹര്‍ഡില്‍സ് 110 മീറ്റര്‍ സ്വര്‍ണമെഡല്‍ ജേതാവ് വി.ആകാശ് , വോളിബോള്‍ സ്വര്‍ണമെഡല്‍ ജേതാവ് എം.ആര്‍ ജയകൃഷ്ണന്‍ എന്നീ താരങ്ങളാണ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഗുര്‍പ്രീതിന്റെ സഹോദരനായ ദേശീയതാരം ഏതാനും മാസം മുന്പ് ഇവിടെ ചികിത്സയ്ക്കായി എത്തിയിരുന്നു. തുടര്‍ന്നാണ് ചികില്‍സക്കായി ഗുര്‍പ്രീതിനെയും ഇവിടേയ്ക്ക് പറഞ്ഞയക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here