വയനാട്ടില്‍ വീണ്ടും ബ്ലേഡ് മാഫിയ പിടിമുറുക്കി: ദുരിതത്തില്‍ കര്‍ഷകര്‍

0
61

കല്‍പ്പറ്റ: വിലയിടിവും വിളനാശവും മൂലം ദുരിതത്തിലായ കര്‍ഷകരെ ചൂഷണം ചെയ്ത് വയനാട്ടില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നൂറ് കര്‍ഷകര്‍ പലിശക്കാരുടെ കെണിയിലായി.കര്‍ഷകര്‍ വായ്പയെടുത്ത പണം തിരിച്ച് പിടിക്കാന്‍ ബാങ്കുകള്‍ സര്‍ഫാസി നടപടികളും ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ബ്ലേഡ് മാഫിയ പിടിമുറുക്കിയത്.അതിര്‍ത്തി ഗ്രാമങ്ങളായ വടുവന്‍ചാല്‍,തോമാട്ടുചാല്‍, അമ്പലവയല്‍ ,മേപ്പാടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മാഫിയ പണമിടപാട് നടത്തുന്നുണ്ട്. ഓപ്പറേഷന്‍ കുബേര വന്നതിന് ശേഷം പുതിയ രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനം.

താമരശ്ശേരി ,കൊടുവള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള ഇടപാടുകാര്‍ കാപ്പി വിലക്ക് വാങ്ങാനെന്ന തരത്തില്‍ മുന്‍കൂര്‍ വില നിശ്ചയിച്ച് ആ വിലക്ക് തുല്യമായ തുകക്കുള്ള ചെക്കും എഗ്രിമെന്റും ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറും റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച പേപ്പറുകളും കര്‍ഷകരില്‍ നിന്ന് വാങ്ങിയാണ് പണം നല്‍കുന്നത്. പ്രാദേശിക ബ്രോക്കര്‍മാര്‍ മുഖേനയാണ് ഇത്തരം കാര്യങ്ങള്‍ നടത്തുന്നത്.കൊടുക്കുന്ന പണത്തിന് ഉയര്‍ന്ന നിരക്കില്‍ പലിശയും ഈടാക്കുന്നുണ്ട്. തിരിച്ചടവ് മുടങ്ങിയാല്‍ ഗുണ്ടകളെ ഉപയോഗിച്ച് വീടുകളില്‍ എത്തി ഭീഷണിപ്പെടുത്തുകയാണ് പതിവ്.ഇതുമായി ബന്ധപ്പെട്ടാണ് ഒരു മാസം മുമ്പ് മേപ്പാടിയില്‍ കൊലപാതകം നടന്നത്.
ഇത്തരം ഭീഷണികളെ ഭയന്ന് രണ്ട് വീടുകളില്‍ നിന്ന് കുടുംബനാഥന്‍മാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.വര്‍ധിച്ചു വരുന്ന ബ്ലേഡ് മാഫിയക്കെതിരെ നാട്ടുകാര്‍ കര്‍മ്മ സമിതി രൂപീകരിച്ചതായി അഡ്വ: ജോഷി സിറിയക്, പി.കെ. ഡെന്നി, മനോജ് കടച്ചിക്കുന്ന് എന്നിവര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here