പുഴയില്‍ കുളിക്കാനിറങ്ങിയ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

0
19

നെടുമ്പാശേരി: മൂഴിക്കുളം പുഴയില്‍ കുളിക്കുന്നതിനിടെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുറുമശേരി തൈപ്പറമ്പില്‍ രാജന്റെയും പ്രിയയുടെയും മകന്‍ നിമല്‍രാജ് (21)ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ മൂഴിക്കുളം ക്ഷേത്രക്കടവിന് സമീപമായിരുന്നു അപകടം. മറ്റ് നാല് കൂട്ടുകാര്‍ക്കൊപ്പമാണ് നിമല്‍രാജ് കുളിക്കാനെത്തിയത്. പുഴയില്‍ മൂന്നടി മാത്രമാണ് വെള്ളമുള്ളതെങ്കിലും മണല്‍ വാരിയ ചില ഭാഗങ്ങളില്‍ ആഴത്തിലുള്ള കുഴികളുണ്ട്. ഈ കുഴിയില്‍പ്പെട്ടുപോയതാണ് അപകടത്തിനിടയാക്കിയത്. കോയമ്പത്തൂര്‍ മഹീന്ദ്ര എഞ്ചിനിയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ നിമല്‍രാജ് ബുധനാഴ്ച്ച ഹോളി അവധിക്കെത്തിയതായിരുന്നു. മൃതദേഹം അങ്കമാലി ഗവ. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കാനഡയിലും ദുബായിയിലുമുള്ള ബന്ധുക്കള്‍ നാട്ടില്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരം. നിഹരാജ് ഏകസഹോദരിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here