കായംകുളം :ബേക്കറി ഉടമക്ക് സൂര്യാഘാതമേറ്റു. പ്രൈവറ്റ് ബസ് സ്റ്റാന്റിലെ സനു ബേക്കറി ഉടമ അബ്ദുള്ളയ്ക്കാണ് സൂര്യാതപം ഏറ്റത്. വലത്തേ തോളിന്റെ മുകള്‍ ഭാഗത്താണ് ആഘാതമേറ്റത്. കനത്ത വൈദ്യുതാഘാതം പോലെ സൂചി കുത്തിയിറക്കുന്ന തീവ്രതയിലായിരുന്നു ആഘാതമെന്ന് അബ്ദുള്ള പറഞ്ഞു.രാവിലെ പത്തരയോടെയായിരുന്നു സംഭവം. സൂര്യാതപമേറ്റയുടന് കായംകുളം താലൂക് ആശുപത്രിയിലെത്തിയ അബ്ദുള്ളയെ ചികിത്സക്കു ശേഷം വിട്ടയച്ചു.