നെയ്യാറ്റിന്‍കരയില്‍ 4.5 കിലോ കഞ്ചാവ് പിടിച്ചു

0
67

രതികുമാര്‍ .ഡി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ വന്‍ കഞ്ചാവ് വേട്ട പിടികൂടിയത് 4.5 കിലോ കഞ്ചാവ്.ഇന്നലെ രാവിലെ നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന് സമീപം ജെ ബി എസ് സ്‌കൂളിന് അടുത്ത് വച്ച് ആണ് വിതരണത്തിന് കൊണ്ട് വന്ന നാലര കിലോ കഞ്ചാവ് പിടികൂടിയത്.കൊല്ലം കുണ്ടറ ആലുമ്മൂട് പുന്നക്കല്ലൂര്‍ സ്വദേശി അനന്ദു(21)വിനെയാണ് നെയ്യാറ്റിന്‍കര എസ്.ഐ. രാകേഷ് എം.ആര്‍. സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തത്.തുടര്‍ന്ന് സ്ഥലത്തു എത്തിയ നെയ്യാറ്റിന്‍കര ഐ.എസ്.എഛ്.ഓ ബിജു.ആര്‍.എസിന്റെ നേതൃത്വത്തില്‍ നടത്തിയ കൂടുതല്‍ പരിശോധനയില്‍ അനന്ദുവിനെയും ബാഗില്‍ ഒളിപ്പിച്ച കഞ്ചാവുമായി അറസ്റ്റ് ചെയ്യുകയായിരുന്നു.നെയ്യാറ്റിന്‍കര പോലീസ് കഞ്ചാവിന്റെ ഉറവിടം കണ്ടു പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.ഇന്നലെ രാവിലെ മുതല്‍ ട്രെയിനുകളില്‍ മയക്കുമരുന്നിന്റെ പരിശോധന റെയില്‍വേ ശക്തമാക്കിയിരുന്നു.പരിശോധന കര്‍ശനമായപ്പോള്‍ ആലപ്പുഴയ്ക്ക് ടിക്കറ്റ് എടുത്തു യാത്ര തുടര്‍ന്നിരുന്നു കസ്റ്റഡിയില്‍ ഉള്ള അനന്ദു. നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി.സ്ഥലം പരിചയക്കുറവും,പെരുമാറ്റത്തില്‍ സംശയം ഉളവാക്കിയതും പോലീസിന്റെ കയ്യില്‍ എത്താന്‍ വഴിയൊരുക്കി.എസ്.എസ്.എല്‍.സി.,പ്ലസ് ടു പരീക്ഷയുടെ അവസാന ദിനത്തില്‍ ഇന്നലെ സ്‌കൂളുകളില്‍ മയക്കുമരുന്ന് വിതരണം തടയുന്നതിന് നെയ്യാറ്റിന്‍കര പോലീസും,എക്‌സൈസും കര്‍ശന പരിശോധനകള്‍ നടത്തിവരികയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here