പദ്ധതി നിര്‍വഹണം: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത്

0
29

തൊടുപുഴ: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പദ്ധതി നിര്‍വഹണത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് ചരിത്ര നേട്ടം. 2018-19 വര്‍ഷത്തില്‍ പദ്ധതി നിര്‍വഹണത്തിലാണ് നൂറു ശതമാനം നേട്ടം കൈവരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ആധുനിക രീതിയില്‍ നവീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്, ബ്ലോക്ക് പഞ്ചായത്തില്‍ സോളാര്‍പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് കെ എസ്ഇബിയ്ക്കു നല്‍കുന്ന പദ്ധതി, വിദഗ്ധ പാലിയേറ്റീവ് പരിചരണ പദ്ധതി, അങ്കണവാടി കെട്ടിട നിര്‍മാണം, കാന്‍സര്‍ പരിശോധനാ ക്യാന്പ്, അംഗ പരിമിതര്‍ക്ക് മുച്ചക്ര വാഹനം നല്‍കല്‍, പ്രാദേശിക റോഡുകളുടെ നവീകരണം, ലൈഫ് മിഷന്‍ പദ്ധതി, പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ, കാര്‍ഷിക മേഖലയില്‍ ഫലവൃക്ഷ ജാതിത്തൈകള്‍, മുണ്ടന്‍മല ടൂറിസം പദ്ധതി, സ്ത്രീകള്‍ക്ക് ഷീടോയിലറ്റ്, സ്‌കൂളുകളില്‍ ലൈബ്രറി, വയോജനങ്ങള്‍ക്ക് കൃത്രിമ പല്ല് നല്‍കുന്ന മന്ദഹാസം പദ്ധതി എന്നിവയാണ് ഈ സാന്പത്തിക വര്‍ഷം പൂര്‍ത്തീകരിച്ച പദ്ധതികള്‍.കഴിഞ്ഞ വര്‍ഷവും മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചിരുന്നു. ജീവന ക്കാരുടേയും ജന പ്രതിനിധി കളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ബ്ലോക്ക് പഞ്ചായത്തിന് നേട്ടങ്ങള്‍ കൈവരിക്കാനായതെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here