മൊബൈല്‍ കടയില്‍ കയറി അക്രമം; കട ഉടമക്കും ഭാര്യക്കും പരിക്ക്

0
10

വെള്ളറട: പനച്ചമൂട്ടിലെ ജി എന്‍ ഡോട്ട്കോം മൊബൈല്‍ കടയില്‍ കയറിയുള്ള ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. യുവതി ഉള്‍പ്പെടെ നാല് അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. കടയുടമ മുള്ളലിവിള സ്വദേശി വിനീഷ് (24), ഭാര്യ അനുശ്രീ(23) എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റ ഇരുവരും പാറശ്ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ രാവിലെ 11 മണിയോടെ യായിരുന്നു സംഭവം. അക്രമികളില്‍ മൂന്ന്പേരേ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. ഒരാള്‍ ഓടിരക്ഷപ്പെട്ടു.മുന്‍പരിചയക്കാരിയായിരുന്ന യുവതിയാണ് ഭര്‍ത്താവിനേയും മറ്റുരണ്ടുപേരേയും കൂട്ടി കടയിലെത്തി പ്രശ്നമുണ്ടാക്കിയതെന്ന് വിനീഷ് പറഞ്ഞു. യുവതിയും വിനീഷുമായി മുമ്പ് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. തിരികെ നല്‍കാനുള്ള പണത്തിനുപകരമായി യുവതി ഒരു ലാപ്ടോപ്പ് നല്‍കിയിരുന്നുവെന്നും ഈ ലാപ്ടോപ്പ് തിരികെ വേണമെന്നും ആവശ്യപ്പെട്ടാണ് യുവതിയും സംഘവുമെത്തിയത്. നാട്ടുകാര്‍ പിടികൂടി ന്ല്‍കിയതില്‍ യുവതി ഒഴികെയുള്ളവര്‍ വെള്ളറട പോലീസ്സ് കസ്റ്റഡിയിലാണ്. കടയില്‍ കയറിയുള്ള ആക്രമണം അനുവധിക്കാന്‍ കഴിയില്ലന്നും മുഴുവന്‍ അക്രമികളേയും ഉടന്‍ പിടികൂടണമെന്നും വ്യാപാരി വ്യവസായി ഏകോപപനസമതി നേതാവ് ഷിറാസ്ഖാന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here