പി.സി.ജോര്‍ജ് എന്‍.ഡി.എ യിലേക്ക്; ജനപക്ഷത്തില്‍ കലാപം; ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തകര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

0
21

ഈരാറ്റുപേട്ട: പിസി ജോര്‍ജ് എന്‍ഡിഎയിലേക്കെന്ന് സൂച ന നല്‍കിയതോടു കൂടി കഴി ഞ്ഞ ദിവസം ഈരാറ്റുപേട്ടയി ല്‍കൂടിയ ജനപക്ഷം പ്രവര്‍ ത്തകരുടെ യോഗത്തില്‍ ഭൂരി ഭാഗം പ്രവര്‍ത്തകരും ഇറങ്ങി പ്പോയി. ഇവരോടൊപ്പം നഗര സഭാ കൗണ്‍സിലറന്മാരും ഉണ്ടായിരുന്നു. പി.സി .ജോര്‍ജ് ബി.ജെ.പി.മുന്നണിയിലേക്ക് പോയാല്‍ ഞങ്ങള്‍ പാര്‍ട്ടി വിടുമെന്ന് നഗരസഭ കൗണ്‍ സിലറന്മാര്‍ അറിയിച്ചു ചിലര്‍ മുസ്ലിം ലീഗില്‍ ചേരുമെന്നും ഒരു കൗണ്‍സിലര്‍ കോണ്‍ഗ്ര സിലേക്ക് പോകുമെന്നും അറി യുന്നു.
കേരളകോണ്‍ഗ്രസ് സെക്കു ലര്‍ പാര്‍ട്ടി ടിക്കറ്റിലാണ് ഇവര്‍ നഗരസഭാ തെരഞ്ഞടുപ്പില്‍ മല്‍സരിച്ചത്. ആ പാര്‍ട്ടി ഇ പ്പോള്‍ നിലവില്ല. പി. സി.ജോ ര്‍ജ് എം.എല്‍.എയ്ക്ക് വിപ്പ് നല്‍കാന്‍.അധികാരമില്ലായെന്ന് കൗണ്‍സിലറന്മാര്‍.അറിയിച്ചു.
പി.സി. ജോര്‍ജിന്റെ നില പാട് മാറ്റത്തില്‍ ആശങ്കപ്പെടു കയാണ് പി സി ജോര്‍ജ് എം എല്‍.എ നയിക്കുന്ന അണിക ള്‍. കേരളത്തിലെ 20 മണ്ഡ ലങ്ങളില്‍ മത്സരിക്കുമെന്ന് പറയുകയും. പിന്നീട് തിരു ത്തി യു.ഡി.എഫിന് പിന്തു ണയെന്നു പറയുകയും. പി ന്നീട് 5 മണ്ഡലങ്ങളില്‍ മത്സ രിക്കുമെന്ന് പറയുകയും. ഇ പ്പോള്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് പിന്തുണയെന്നു പറയുകയും ചെയ്തു കൊണ്ട് സ്വയം പരിഹാസ്യമാവുകയും ചെയ്യുകയാണ്.പി.സി.ജോര്‍ജ്.
അണികളില്‍ ആവേശം ജ്വ ലിപ്പിച്ച നേതാവായിരുന്നു പി. സി ജോര്‍ജ് ഒരു വര്‍ഷം മുന്‍ പ് വരെ. എന്നാല്‍ അദ്ദേഹ ത്തിന്റെ ഇപ്പോഴത്തെ ഓരോ നടപടിയും അനുയായികളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് നേരിടുന്നത്. അതാണ് ഈ രാറ്റുപേട്ടയില്‍ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here