വൈക്കത്തെ കള്ളുഷാപ്പുകള്‍ അടച്ചു; ഉടമകളും തൊഴിലാളികളും ഉള്‍പ്പെടെ 200ല്‍പ്പരം പേരുടെ ജീവിതം വഴിമുട്ടി

0
26

വൈക്കം: ചെത്ത് വ്യവസായ ത്തിന് ഏറെ പേരുകേട്ട വൈക്കത്തെ കള്ളുഷാപ്പുകള്‍ മാര്‍ച്ച് 31 കഴിഞ്ഞതോടെ അട ച്ചു പൂട്ടി. ഒന്നാം തീയതി മുത ല്‍ സര്‍ക്കാരിന് വൃക്ഷക്കര ഇനത്തില്‍ കിട്ടേണ്ടവന്‍ തുക യും നഷ്ടമായി. വൃക്ഷക്കരമട യ്ക്കാതെ കള്ളു ചെത്തുന്നത് ഗുരുതരമായ.കുറ്റമാണ്..ഷാപ്പു കള്‍ പൊതുവെ നഷ്ടമാണെ ന്നാണ് ഉടമസ്ഥര്‍ പറയുന്നത്.
അമിതമായ കൂലിയും, നിര്‍ബന്ധിത പിരിവുകളും ഇപ്പോള്‍ ഈ വ്യവസായ ത്തിന്റെ നട്ടെല്ല് ഒടിച്ചിരി ക്കുകയാണ്. ഒരു കാലത്ത് നല്ല ചെത്തു കള്ളിനു പേരു കേട്ട സ്ഥലമായിരുന്നു വൈ ക്കം എന്നാല്‍ ഇന്ന് ഈ വ്യവ സായം ഏറ്റെടുത്തു നടത്താന്‍ പുതുതായി ആരും രംഗത്തു വരുന്നില്ല.
ഒന്നാം തീയതി മുതല്‍ വൃ ക്ഷക്കരം അടയക്കാത്തതുമൂ ലവും, ഷാപ്പുകള്‍ പുതുക്കി ലേലം പിടിക്കാത്തതും മൂലം ഇപ്പോള്‍ 7 ഷാപ്പുകള്‍ കൂടി പൂട്ടിയിരിക്കുകയാണ്.ഇപ്പോഴും ചെത്തുകാര്‍ അനധികൃതമാ യി തെങ്ങ് ചെത്തുകയും കള്ള് എക്‌സൈസിനെ വെട്ടിച്ച് വില്പന നടത്തുകയും ചെയ്യു ന്നുണ്ട്. എന്തെങ്കിലും സംഭ വിച്ചാല്‍ സര്‍ക്കാരും വകുപ്പും ഉത്തരം പറയേണ്ടി വരുമെന്നും, കൂടാതെ ഉടമ കള്‍ കേസില്‍ പ്രതി ചേര്‍ക്ക പ്പെടുമെന്നും.അവര്‍.പറയുന്നു.
പതിനാലു ഷാപ്പുകള്‍ക്ക് പൂട്ടുവീണതോടെ ചെത്തു കാരും, ഷാപ്പിലെ ജോലി ക്കാരും ഉള്‍പ്പെടെ 200ല്‍ അധികം തൊഴിലാളികള്‍ക്ക് പണിയില്ലാതായി. എല്ലാം യൂണിയന്‍ ശരിയാക്കുമെന്ന പ്രതീക്ഷയിലാണ് പണി നഷ്ടപ്പെട്ട തൊഴിലാളികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here