അമ്പലമുകളില്‍ വാതകചോര്‍ച്ച: ആളുകള്‍ക്ക് അസ്വസ്ഥത, മൂന്ന്‌പേര്‍ ആശുപത്രിയില്‍

0
35

തൃപ്പൂണിത്തുറ : അമ്പലമുകളില്‍ വാതകചോര്‍ച്ചയെ തുടര്‍ന്ന് നിരവധി ആളുകള്‍ക്ക് അസ്വസ്ഥത. അമ്പലമുകള്‍ സ്വദേശി ദാക്ഷായണി (68), അവരുടെ അഞ്ച് വയസ്സുകാരിയായ പേരക്കുട്ടി ശ്രീലക്ഷ്മി ,വിനു ആനന്ദ് (32) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായും പറയുന്നു. സള്‍ഫര്‍ ഡൈ ഓക്‌സൈഡിന്റെ ഗന്ധമായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു . വ്യവസായ സ്ഥാപനത്തില്‍ ഒരു പ്ലാന്റ് നിര്‍ത്തി ഓടിക്കുന്ന സമയത്താണ് വാതകചോര്‍ച്ച ഉണ്ടായത് . സാധാരണ ഗതിയില്‍ ഇത്തരം സമയത്ത് ചെറിയതോതില്‍ സള്‍ഫര്‍ ചോര്‍ന്ന് പോകുമെന്നും ഇന്നലെ വൈകിട്ട് മഴയുണ്ടായതിനാല്‍ ഇത് അന്തരീക്ഷത്തില്‍ ലയിച്ച് ഉയര്‍ന്നു പോകാതെ പരക്കുകയും ആളുകള്‍ക്ക് കണ്ണ് എരിച്ചിലും ,ശ്വാസം മുട്ടലും മൂലം അസ്വസ്ഥത ഉണ്ടാക്കുകയും ആണ് അനുഭവപ്പെട്ടതെന്ന് പരിസരവാസികളായ ആളുകള്‍ പറഞ്ഞു . ബി.പി.സി.എല്‍ ഗ്യാസ് പ്ലാന്റിലെയും എഫ്.എ.സി.ടിയിലെയും ഏതാനും തൊഴിലാളികള്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു.ഇത്തരത്തില്‍ വ്യവസായ മേഖലയില്‍ ഇടക്കിടെ ഉണ്ടാകുന്ന വാതകചോര്‍ച്ച സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ബി.പി.സി.എല്ലില്‍ നിന്ന് വാതക ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here