കാക്കകള്‍ ചത്ത് വീഴുന്നു: പ്രദേശവാസികള്‍ ആശങ്കയില്‍

0
16
കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ആരോഗ്യവിദഗ്ധര്‍ പരിശോധിക്കുന്നു.

പിറവം: പിറവം കല്ലുമാരിയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇവിടെ പല ഭാഗങ്ങളിലും കാക്കകള്‍ ചത്ത് വീഴുന്നത് പതിവായിരിക്കുകയാണ്.
വ്യാഴാഴ്ച രാവിലെ കല്ലുമാരിയില്‍ ചേമ്പാലയില്‍ വിനോദിന്റെ വീട്ടുവളപ്പില്‍ നില്‍ക്കുന്ന ആഞ്ഞിലി മരത്തില്‍ നിന്നും മാത്രം 6 കാക്കകളാണ് ചത്ത് വീണത്, എന്താണിതിന് കാരണമെന്നറിയാതെ നാട്ടുകാര്‍ ആശങ്കയിലായിരിക്കുകയാണ്.
നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഇടമാണ് കല്ലുമാരിമല.
പിറവം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സലിം, പിറവം സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പര്‍ സുരേഷ് മൈലാടിയും അറിയിച്ചതിനെ തുടര്‍ന്ന് എറണാകുളം റീജണല്‍ ക്ലിനിക്കല്‍ ലാബോറട്ടറിയിലെ വൈറ്റനറി സര്‍ജന്‍ ഡോ: ആര്‍.ഉണ്ണിക്യഷ്ണന്‍, എപ്പിഡമോളജിസ്റ്റ് ഡോ:കെ.റെസീന, പിറവം വൈറ്റനറി ഡോ:എ.ഗോപകുമാര്‍,
എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള മെഡിക്കല്‍ സംഘം കല്ലുമാരിയിലെത്തി ചത്ത് വീണ കാക്കകളെ പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും കാക്കകള്‍ ഉണങ്ങിയ അവസ്ഥയില്‍ ആയതുകൊണ്ട് പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്നും കാരണം വ്യക്തമാകുന്നില്ല.
ചൂട് അധികരിച്ച താവാമെന്നാണ് പ്രാഥമിക നിഗമനമെന്നും, വൈറസ് സാധ്യത തള്ളിക്കളയാന്‍ ആവുന്നതല്ല എന്നും വൈറ്റനറി സര്‍ജന്‍ ഡോ:ആര്‍.ഉണ്ണിക്യഷ്ണന്‍ പറഞ്ഞു.
പിറവം പുഴയിലെയും സമീപ കിണറുകളിലെയും വെള്ളം ശേഖരിച്ചണ് മെഡിക്കല്‍ സംഘം മടങ്ങിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here