വേനല്‍ കനത്തതോടെ പെരുവണ്ണമൂഴി ഡാം റിസര്‍വോയറിലും ജലനിരപ്പ് താഴ്ന്നു

0
39
പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന
പദ്ധതി ഡാം നിസര്‍വോയര്‍

പേരാമ്പ്ര: വേനല്‍ കനത്തതോടെ പെരുവണ്ണാമൂഴി ഡാം റിയര്‍വോയറിലും ജലനിരപ്പ് താഴ്ന്നു. പെരുവണ്ണാമൂഴി മുതല്‍ കൂരാച്ചുണ്ട് കരിയാത്തും പാറ മേഖല വരെ നീളുന്നതാണ് റിസര്‍വോയര്‍. ഇതിന്റെ ഇരുവശവും ജലം താഴ്ന്നു വലിയ തോതില്‍ കരഭാഗം തെളിഞ്ഞു കാണാം.
റിസര്‍വോയറില്‍ വെള്ളം കുറയുന്നത് സമീപ ഭാഗങ്ങളിലുള്ള ജലസ്രോതസ്സുകളെയും ബാധിക്കുന്നുണ്ട്. മലയോരത്തെ ജലസ്രോതസ്സുകളിലെല്ലാം വെള്ളം കുറവാണ്. പലതും വറ്റി തുടങ്ങി. റിസര്‍വോയര്‍ മേഖലയില്‍ പെട്ടകൂരാച്ചുണ്ട്, ചക്കിട്ടപാറ ഗ്രാമപഞ്ചായത്തു പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്. ഇതിനാല്‍ ഇരു പഞ്ചായത്തുകളിലും കുടിവെള്ള വിതരണവും തുടങ്ങിയിട്ടുണ്ട്.
പെരുവണ്ണാമൂഴി ഡാമില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വെള്ളം കുറവാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനു 36.98 മീറ്റര്‍ ഉയരത്തില്‍ വെള്ളം ഉണ്ടായിരുന്നപ്പോള്‍ ഇത്തവണ ഇതേ ദിനത്തില്‍ 35.63 മീറ്ററാണ് ജലനിരപ്പ്. 44.41 മീറ്ററാണ് ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി. ഇക്കുറി ജലസംഭരണം കാര്യമായി നടന്നില്ല. പെരുവണ്ണാമൂഴിയില്‍ പുരോഗമിക്കുന്ന ആറ് മെഗാവാട്ട് വൈദ്യുതി നിലയത്തിന്റെ ഇന്‍ടേക്ക് കുളത്തിന്റെ പ്രവര്‍ത്തിക്കുവേണ്ടിയാണിത്. റിസര്‍വോയറിനുള്ളിലാണു കുളം നിര്‍മ്മിക്കുന്നത്. ഇതിനായി വെള്ളം ഒഴിവാക്കേണ്ടതിനാല്‍ ഷട്ടര്‍ തുറന്നിട്ടു മുന്‍മാസങ്ങളില്‍ പുഴയിലേക്കു ജലമൊഴുക്കുകയായിരുന്നു. കക്കയത്ത് നിന്ന് വെള്ളം പെരുവണ്ണാമൂഴി റിസര്‍വോയറിലേക്കാണ് എത്തുന്നത്. ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി 174 ദശലക്ഷം ലിറ്റര്‍ വെള്ളം ദിനവും പമ്പു ചെയ്യുന്നുണ്ട്. ഡാമില്‍ ജലനിരപ്പ് 26 മീറ്ററില്‍ കുറഞ്ഞാല്‍ മാത്രമെ ജപ്പാന്‍ കുടിവെള്ള പമ്പിംഗിനെ ബാധിക്കുകയുള്ളൂ. പെരുവണ്ണാമൂഴി ഡാമില്‍ നിന്ന് കനാലിലേക്ക് ഇപ്പോള്‍ വെള്ളം തുറന്ന് വിട്ടിരിക്കുന്ന സമയത്താണ്. സെക്കന്‍ഡില്‍ 12.35 ഘന മീറ്റര്‍ ജലമാണു കനാല്‍ വഴി പോകുന്നത്. ഡാമില്‍ ജലനിരപ്പ് 25.52ല്‍ താഴെയെത്തിയാല്‍ മാത്രമെ കനാല്‍ വഴി ജലം വിടുന്നതില്‍ ആശങ്കപ്പെടാനുള്ളൂ. കക്കയത്തു നിന്നുള്ള ജലമാണു പെരുവണ്ണാമൂഴി ഡാമിന്റെ മൂലധനം. അതേ സമയം കെഎസ്ഇബി ജലവൈദ്യുതി പദ്ധതികള്‍ക്കായുള്ള കക്കയം ഡാമിലും ജലനിരപ്പ് കുറഞ്ഞു. 24704 അടിയാണു ജലനിരപ്പ്.കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 751.85 മീറ്ററായിരുന്നു. 58.037 മീറ്ററാണ് ഡാമിലെ പരമാവധി ജലസംഭരണ പരിധി. 33.99 ദശലക്ഷം ക്യൂബിക് മീറ്ററാണ് കക്കയം ഡാമിന്റെ സംഭരണ ശേഷി. 21.744 എംസിഎം. വെളളമാണ് ഇപ്പോഴുള്ളത്. ഇത് 64 ശതമാനത്തോളം വരും. 228.75 മെഗാവാട്ടാണ് കക്കയത്തെ ജലവൈദ്യുത പദ്ധതികളുടെ സ്ഥാപിത ശേഷി. കക്കയം വൈദ്യുത പദ്ധതികളുടെ സ്ഥാപിത ശേഷി. കക്കയം വൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനത്തിന് വെളളം നിലനിര്‍ത്താന്‍ വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നുമുള്ള വെള്ളവും കക്കയത്തേക്ക് എത്തുന്നുണ്ട്. ഒരു മില്ല്യന്‍ ഘനമീറ്റര്‍ ജലമാണു ബാണാസുരസാഗര്‍ ഡാമില്‍ നിന്നു കക്കയത്തെത്തുന്നത്.ജലനിരപ്പ് കുറഞ്ഞെങ്കിലും കോഴിക്കോട് ജില്ലയുടെ ജീവനാഡിയാണു പെരുവണ്ണാമൂഴി അണക്കെട്ട് ജലാശയം, കുടിക്കാനും നനക്കാനും വൈദ്യുതി ഉല്‍പ്പാദനത്തിനും ഇതിലെ വെള്ളം വേണം. വടകരയിലെ ഉപ്പു വെളള പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കുന്നതും കുറ്റ്യാടി പുഴയിലൂടെ ഗുളികപ്പുഴയില്‍ എത്തുന്ന ഇതേ വെള്ളമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here