കഞ്ചാവ് വില്‍പനക്കാരെ പിടികൂടാനെത്തിയ പോലീസിന് നേരെ വടിവാള്‍ വീശിയ 4 പേരെ അറസ്റ്റില്‍

0
7
പോലീസ് പിടിയിലായ ഷൈന്‍ ജോസഫ്, ജിബിന്‍ സജീവ്, സ്റ്റാലിന്‍ തോമസ്, വിഷ്ണു പെരുമാള്‍ എന്നിവര്‍

വണ്ടിപ്പെരിയാര്‍: പോലീസിനു നേരെ കഞ്ചാവു മാഫിയ ആക്രമണം. വണ്ടിപ്പെരിയാര്‍ മൂങ്കലാറില്‍ കഞ്ചാവ് വില്പന നടത്തുന്നു എന്ന രഹസ്യവിവരം അറിഞ്ഞ് എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതികള്‍ വടിവാള്‍ വീശി. അടിമാലി രാജാക്കാട് സ്വദേശികളായ 4 പേര്‍ പോലീസ് പിടിയില്‍. അഞ്ചംഗ സംഘത്തിലെ 4 പേരാണ് പോലീസ് പിടിയിലായത്. അടിമാലി രാജാക്കാട് സ്വദേശികളായ കൂരി ഷൈന്‍ എന്ന് അറിയപ്പെടുന്ന ഷൈന്‍ ജോസഫ്, ജിബിന്‍ സജീവ്, സ്റ്റാലിന്‍ തോമസ്, വിഷ്ണു പെരുമാള്‍ എന്നിവരാണ് പോലീസ് പിടിയിലാകുന്നത്. വണ്ടിപ്പെരിയാര്‍ മൂങ്കലാര്‍ ഭാഗത്ത് കഞ്ചാവ് വില്പന നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. 5 അംഗ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഇവര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വടിവാള്‍, മറ്റ് മാരക ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമം നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമത്തില്‍ ഉദ്യോഗസ്ഥരായ ജോഷി, എസക്കി മുത്തു എന്നിവര്‍ക്ക് പരുക്കേറ്റു.
സംഘര്‍ഷത്തെ തുടര്‍ന്ന് 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓടിപ്പോയ 3 പേരില്‍ 2 പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഒരാള്‍ ഒളിവിലാണ്. പ്രതികള്‍ക്കെതിരെ വധശ്രമം, ആയുധ നിയമം, എന്‍.ഡി.പി .എസ് നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here