കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകള്‍ തകരാറില്‍

0
22
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തകരാറിലായ ലിഫ്റ്റുകള്‍

കോട്ടയം: മെഡിക്കല്‍ കോള ജ് ആശുപത്രിയിലെ ലിഫ്റ്റുകള്‍ തകരാറില്‍. പഴയ അ ത്യാഹിത വിഭാഗം, ശസ്ത്ര ക്രിയ വിഭാഗം, പ്രധാന കവാടം എന്നിവിടങ്ങളിലെ ഭൂരിഭാഗം ലിഫ്റ്റുകളും പ്രവ ര്‍ത്തന രഹിതം. ചിലത് ന ന്നാക്കാനായി അഴിച്ചിട്ടിരിക്കു കയാണ്. എന്നു ശരിയാകു മെന്ന് ആര്‍ക്കുമറിയില്ല. ലി ഫ്റ്റ് തകരാറിലായതോടെ ശസ്ത്രക്രിയാ തിയറ്ററിലേ ക്കും വാര്‍ഡുകളിലേയ്ക്കും രോഗികളെ യഥാസമയം എത്തിക്കുവാന്‍ കഴിയാതെ ജീവനക്കാരും രോഗികളുടെ ബന്ധുക്കളും ബുദ്ധിമുട്ടുന്നു.

പഴയ അത്യാഹിത വിഭാഗ ത്തില്‍ രണ്ട് ലിഫ്റ്റ് ഉള്ളതില്‍ ഒരെണ്ണം പുതിയ ഒ.പി. നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നില്ല. ശേഷി ക്കുന്ന ഒരു ലിഫ്റ്റ് വഴി വേണം അത്യാഹിത വിഭാഗ ത്തിലെത്തുന്ന ഗുരുതരമായ രോഗികളെ തീവ്രപരിചരണ വിഭാഗത്തിലോ വാര്‍ഡുക ളിലോ എത്തിക്കുവാന്‍. കൂടാ തെ ജനറല്‍ സര്‍ജറി, ഓര്‍ ത്തോ പീഡിക്‌സ് എന്നീ വിഭാഗങ്ങളിലെ ഒ.പി.യിലെ ത്തുന്ന രോഗികളെ അഡ്മിറ്റ് ചെയ്താല്‍ ഇവരെ വാര്‍ഡു കളില്‍ എത്തിക്കുവാന്‍ ട്രോളി യോ വീല്‍ചെയറോ ആവശ്യ മായ രോഗികളാണെങ്കില്‍ ഇവരെ വാര്‍ഡുകളില്‍ എത്തി ക്കുവാനും പ്രയാസമാണ്. രോഗികളെ ശസ്ത്രക്രിയ ക്കായി വാര്‍ഡുകളില്‍ നിന്നു പ്രധാന ശസ്ത്രക്രിയാ തിയ റ്ററുകളിലേക്ക് കൊണ്ടുപോ കേണ്ടതും ലിഫ്റ്റ് വഴിയാണ്.

എന്നാല്‍ പഴയതും പുതിയ തുമായ രണ്ട് ലിഫ്റ്റാണ് ശസ്ത്രക്രിയാ തിയറ്ററില്‍ പ്രവ ര്‍ത്തിക്കുന്നത്. എന്നാല്‍ ഒരു രോഗിയെ മാത്രം കൊണ്ടു പോകുവാന്‍ കഴിയുന്ന ആശു പത്രി സ്ഥാപിച്ച കാലഘട്ട ത്തിലുള്ള പഴയ ലിഫ്റ്റ് മാ ത്രമാണ് പ്രവര്‍ത്തിക്കുന്നത്. വലിപ്പമുള്ളതും പുതിയതുമാ യ ലിഫ്റ്റ് തകരാര്‍ സംഭവിച്ച തിനെ തുടര്‍ന്ന് റിപ്പയര്‍ ചെയ്ത് കൊണ്ടിരിക്കുക യാണ്. പ്രധാന കവാടത്തിലെ നാല് ലിഫ്റ്റുകളില്‍ മൂന്നെ ണ്ണവും പ്രവര്‍ത്തനരഹിതം.

ശേഷിക്കുന്ന ഒരു ലിഫ്റ്റ് വഴി വേണം വാര്‍ഡുകളില്‍ നിന്നും അത്യാഹിത വിഭാഗ ത്തില്‍ നിന്നും രോഗികളെ മറ്റ് പരിശോധനയ്ക്കും കൊണ്ടു പോകുവാന്‍. അതിനാല്‍ ഏത് സമയവും ഈ ലിഫ്റ്റില്‍ വലിയ തിരക്ക് അനുഭവ പ്പെടുന്നു. വാര്‍ഡുകളില്‍ കഴി യുന്ന രോഗികളെ ശസ്ത്രക്രി യാ തിയറ്ററില്‍ യഥാസമയം എത്തിക്കുവാന്‍ കഴിയാത്തതി ന്റെ പേരില്‍ ഡോക്ടര്‍മാരില്‍ നിന്നും ശാസന കേള്‍ക്കുന്നത് ജീവനക്കാരാണ്. ചില ലിഫ് റ്റുകള്‍ പ്രവര്‍ത്തിക്കുന്നത് ത ന്നെ ഓപ്പറേറ്റര്‍മാരുടെ ജാഗ്ര ത ഒന്നു കൊണ്ടു മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here