ചെമ്പിലരയന്റെ ജന്മദിനാഘോഷം ഇന്ന് വൈക്കത്ത്

0
22

വൈക്കം: ബാലരാമ വര്‍മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്ത് നാവികസേനയുടെ പടത്തലവന്‍ ആയിരുന്ന ചെ മ്പില്‍ തൈലം പറമ്പില്‍ അനന്തപത്മനാഭന്‍ വലിയ അരയന്‍ എന്ന ചെമ്പിലരയന്റെ 258-ാം ജന്മദിനാഘോ ഷം.ഇന്ന് വൈക്കത്ത് നടക്കും.
രാജാവിനും നാടിനും വേ ണ്ടി ചെയ്ത സേവനങ്ങള്‍ പരിഗണിച്ച് രാജാവ് ഇദ്ദേഹത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്നു. ചെമ്പ് തൈലം പറമ്പില്‍ കളരി ഉണ്ടായിരുന്ന ഇദ്ദേഹത്തിന് ധാരാളം ശിഷ്യ ഗണങ്ങളും ഉണ്ടായിരുന്നു.
ആയുധ വിദ്യയിലുള്ള അസാമാന്യ മെയ്‌വഴക്കം ഏറെ ശ്രദ്ധേയനാക്കി. മെക്കാളെയുടെ ബോള്‍ഗാട്ടി പാലസ് ആക്രമിക്കാന്‍ 1808 ഡിസംബര്‍ 28ന് അര്‍ധരാത്രി അരയന്റെ നേതൃത്വത്തില്‍ മൂന്നു ഓടി വള്ളങ്ങളില്‍ ഭടന്‍മാര്‍ ബോള്‍ ഗാട്ടി പാലസിലേക്ക് പടനയിച്ചത്. അരയന്‍ ചെല്ലുമെന്ന് നേരത്തെ അറിഞ്ഞു ഭയന്ന സായിപ്പ് നടുക്കടലില്‍ ചണ കപ്പലില്‍ അഭയം പ്രാപിച്ചതായും പറയുന്നു. വേലുത്ത മ്പി ദളവയുടെ കുണ്ടറ വിളംബരത്തിന് സമാനമായി ഏറ്റുമാനൂര്‍ വിളംബരവും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയിട്ടുണ്ട്.
1811 ജനുവരി 12ന് അനന്തപത്മനാഭന്‍ വലിയരയന്‍ ഓര്‍ മയായി. ഇപ്പോള്‍ അദ്ദേഹത്തിന്റെ തറവാട്ടില്‍ അജിത്കുമാറും കുടുംബവുമാണ് താമസിക്കുന്നത്. വൈകിട്ട് 4ന് വൈക്കം വ്യാപാരഭവന്‍ ഹാളി ല്‍ നടക്കുന്ന അനുസ്മരണ സമ്മേളനം.ധീവരസഭ.സംസ്ഥാ ന പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെ യ്യും. ചെമ്പിലരയന്‍ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പി.എസ്. നന്ദന്‍ അധ്യക്ഷത വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here