അഞ്ചുവര്‍ഷത്തെ ഇടവേള്ക്കുശേഷം വീണ്ടും തുടങ്ങിയ കോട്ടയം-ആലപ്പുഴ ജലപാതയിലെ ഗതാഗതം വീണ്ടും മുടങ്ങി

0
37

കോട്ടയം: അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊട്ടി ഘോഷിച്ച് പുന:രാരംഭിച്ച കോട്ടയം-ആലപ്പുഴ ജലഗതാ ഗതം വീണ്ടും അവതാള ത്തില്‍. പൊക്കുപാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ നീണ്ടു പോയതിനെ തുടര്‍ന്നായിരു ന്നു കോടിമതയില്‍ നിന്ന് മീനച്ചിലാറിന്റെ കൈവഴിയി ലൂടെയുള്ള യാത്ര തുടര്‍ച്ച യായ അഞ്ചുവര്‍ഷം നില ച്ചത്. വിവിധ പണികള്‍ പൂര്‍ത്തിയാക്കി ആഗസ്റ്റ് 2018 ന് സര്‍വീസ് വീണ്ടും പുനരാ രംഭിച്ചുവെങ്കിലും മാസങ്ങളു ടെ ആയുസ്സുപോലും സര്‍ വീസിന് ഉണ്ടായില്ല.
പൊക്കുപാലങ്ങള്‍ വീണ്ടും തകരാറിലായതിനെ തുടര്‍ന്ന് കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസ് കാഞ്ഞിരം വരെ യായി ചുരുങ്ങിയിരുന്നു. ഇപ്പോള്‍ പോളയും പാലങ്ങ ളുടെ തകരാറും മൂലം കാ ഞ്ഞിരം വരെ പോലും ബോ ട്ടിന് എത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്.
കാരാപ്പുഴ നാടങ്കരി പാലം, 16ല്‍ച്ചിറ പാലം, പാറോച്ചാല്‍, ചുങ്കത്ത് 30 ഇരുമ്പു പാലം, കാഞ്ഞിരം പാലം എന്നിവ യാണു ജലയാത്രക്കിടെയുള്ള പൊക്കു പാലങ്ങള്‍. വിവിധ കാരണങ്ങളാല്‍ അഞ്ചുവര്‍ ഷം വേണ്ടിവന്നു ഈ പാല ങ്ങളുടെ പണികള്‍ തീരാന്‍. യന്ത്രം ഉപയോഗിച്ചു പ്രവര്‍ ത്തിക്കുന്ന ചുങ്കത്ത് മുപ്പതു പാലത്തിന്റെ പണിയാണ് ഏറ്റവും അവസാനം തീര്‍ന്ന ത്. ഇതോടെയാണു ബോട്ട് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഈ പണികളൊക്കെ തീരാന്‍ അഞ്ചു വര്‍ഷം എടുത്തുവെ ങ്കിലും ആറു മാസം പോലും ബോട്ട് ഓടിയില്ല.
കാഞ്ഞിരം പാലത്തിന്റെ പണികള്‍ക്കായി രണ്ടാഴ്ച ഗതാഗതം നിര്‍ത്തിവച്ച് സഹ കരിക്കണമെന്നു പൊതുമരാ മത്ത് വകുപ്പ് ജലഗതാഗത അധികൃതരോട് അഭ്യര്‍ഥിച്ചു. നല്ല ഒരു പാലം വരുന്നതിനാ യി ജലഗതാഗത വകുപ്പ് പൂര്‍ണമായി സഹകരിച്ചു. 2012 ല്‍ കാഞ്ഞിരം പാലം പണി തുടങ്ങി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും രണ്ടാ ഴ്ചകൂടി നീട്ടിച്ചോദിച്ചു. പി ന്നെ പാലം പണി അനന്ത മായി നീണ്ടുപോയി. ഒടുവില്‍ കാഞ്ഞിരം പാലം തീര്‍ന്നപ്പോ ള്‍ ഇതിനു സമീപമുള്ള ചുങ്കം മുപ്പതു പാലം പണി തുടങ്ങി. ഇതു തീരാറായ പ്പോള്‍ നേരത്തേ ഉണ്ടായിരുന്ന മറ്റു ചെറിയ പാലങ്ങള്‍ എ ല്ലാം കേടായി. അതുംകൂടി നന്നാക്കി വന്നപ്പോഴേക്കും അഞ്ചുവര്‍ഷം എടുത്തു. മാത്ര മല്ല കാഞ്ഞിരം കോടിമത ഭാഗത്ത് ബോട്ട് ഓടാതിരു ന്നതിനാല്‍ തോട് പലവി ധത്തില്‍ മലിനവുമായി.
പതിവുയാത്രക്കാര്‍ക്കു പുറ മേ വിനോദ സഞ്ചാരികളും ബോട്ട് യാത്രയ്ക്കായി ഒഴുകി യെത്തിയിരുന്നു. എന്നാല്‍, ഒന്നിനും അധികം ആയുസ്സു ണ്ടായില്ലെന്നു മാത്രം. മുന്‍ വര്‍ഷങ്ങളില്‍ സീസണ്‍കാ ലത്ത് ബോട്ടുകളുടെ പ്രതിദിന വരുമാനം 12000 രൂപ വരെ എത്തിയിരുന്നു. കാഞ്ഞിരത്തു യാത്ര അവസാനിപ്പിക്കുന്നതു മൂലം പ്രതിദിന വരുമാന ത്തില്‍ 5000 രൂപയുടെ വരെ കുറവാണു വര്‍ഷങ്ങളായി ഉണ്ടാകുന്നത്. മൂന്നു ബോട്ടുക ളിലായി 10 സര്‍വീസുകളാ യിരുന്നു ലക്ഷ്യം. കോട്ടയത്തു നിന്ന് ആലപ്പുഴയ്ക്കു 18 രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്.

LEAVE A REPLY

Please enter your comment!
Please enter your name here