ഗൃഹപ്രവേശനചടങ്ങ് കഴിഞ്ഞയുടന്‍ ഭാര്യാസഹോദരന്‍ വീട് തല്ലിത്തകര്‍ത്തു; തടയാന്‍ ശ്രമിച്ച ജോലിക്കാരനെ അടിച്ചുവീഴ്ത്തി

0
22
യുവാവ് തല്ലിതകര്‍ത്ത വീടിന്റെ ഉള്‍വശം.

വടക്കാഞ്ചേരി : കഴിഞ്ഞ വ്യാഴാഴ്ച്ച ഗ്രഹപ്രവേശനം കഴിഞ്ഞ ഇരുനില വീട് യുവാവ് തല്ലിതകര്‍ത്തു. തടയാന്‍ ശ്രമിച്ച മറ്റൊരു യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. മുഖത്തടിയേറ്റ് പല്ലുകള്‍ നഷ്ടപ്പെട്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി നഗരസഭയിലെ പുതുരുത്തി സെന്റ് പിയൂസ് ദേവാലയത്തിന് സമീപം ഇരുമ്പന്‍ മൂലയില്‍ ചിരിയങ്കണ്ടത്ത് വറീത് മകന്‍ പിയൂസിന്റെ പുതിയ വീട്ടില്‍ കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് അക്രമികളുടെ വിഹാരം. കര്‍ണാടകയിലെ ബെല്‍ഗാമില്‍ ബിസിനസുകാരനായ പിയൂസ് ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് കര്‍ണാടകയിലേക്ക് തിരിയ്ക്കാനിരിക്കെയാണ് ആക്രമണം. പാസഞ്ചര്‍ ഓട്ടോറിക്ഷയില്‍ മൂന്ന് സുഹൃത്തുക്കളോടൊപ്പം എത്തിയ പിയൂസിന്റെ ഭാര്യ ബിന്ദുവിന്റെ സഹോദരന്‍ മിണാലൂര്‍ തൈക്കാടന്‍ വീട്ടി ല്‍ബിനു (36) ആണ് അക്രമം അഴിച്ച് വിട്ടതെന്ന് ബന്ധു ക്കളും, നാട്ടുകാരും പൊലിസില്‍ മൊഴി നല്‍കി. അക്രമം നടക്കുമ്പോള്‍ വീട്ടില്‍ പിയൂസിന്റെ മാതാവ് റോസയും, ബന്ധുവായ മറ്റൊരു സ്ത്രീയും മാത്രമെ ഉണ്ടായിരുന്നുള്ളു. പിയൂസ് ഗൃഹപ്രവേശന ചടങ്ങിനെത്തിയ വൈദികനെ യാത്രയയക്കാന്‍ നെടുമ്പാശ്ശേരി വിമാനതാവളത്തിലും, ഭാര്യ ബിന്ദു ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലും പോയിരിക്കുകയായിരുന്നു. വീട്ടിലേക്ക്അതിക്രമിച്ച് കടന്നെത്തിയ ബിനു ആദ്യം വീട്ടു മതിലിലെ വഴിവിളക്കുകള്‍ തല്ലിതകര്‍ത്തു. ജനല്‍ ചില്ലുകള്‍ മുഴുവന്‍ അടിച്ചുടച്ചു. വീടിനുള്ളിലെ എല്ലാ മുറിയിലേയും അലങ്കാര ദീപങ്ങളും, ഫര്‍ണീച്ചറുകളും അടിച്ചു ടച്ചു. പൂജാ മുറിയിലും, അടുക്കളയിലും കയറി കണ്ണില്‍ കണ്ടതെല്ലാം തല്ലിതകര്‍ത്തു. ജിപ്‌സം ബോര്‍ഡുകളും, സ്വിച്ച് ബോര്‍ഡുകളും ഡൈനിംഗ് ടേബിളും തല്ലിതകര്‍ത്തിട്ടുണ്ട്. പൂച്ചെടികളും, ഇന്റീരിയലും തകര്‍ത്തു. യുവാവിനെ തടയാന്‍ ശ്രമിച്ച ജോലിക്കാരന്‍ ആറ്റത്തറ സ്വദേശി അന്തിക്കാടന്‍ വീട്ടില്‍ ജോയ്‌സണ്‍ (36) നെ ഇടിച്ച് പരുക്കേല്‍പ്പിച്ചു. മുഖത്തിടിയേറ്റ ജോയ് സന്റെ പല്ലുകള്‍ നഷ്ടപ്പെട്ടു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം ഭയന്ന് പിയൂസിന്റെ മാതാവട ക്കമുള്ളവര്‍ പുറത്തേക്ക് ഇറങ്ങിയോടി. മണിക്കൂറുകള്‍ മേഖലയാകെ ഭീതി വിതച്ച യുവാവ് വന്ന ഓട്ടോറിക്ഷയില്‍ തന്നെ രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പൊലിസ് തെളിവുകള്‍ ശേഖരിച്ചു. മുംബൈയിലായിരുന്ന പ്രതി ബിനു കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here